GeneralLatest NewsTV Shows

”അല്‍- കുലയാകാനും തല തെറിച്ച പെണ്ണാകാനും നിമിഷങ്ങള്‍ മാത്രം; ശരീരം മാത്രമല്ല സാറേ.. വേറെ പലതും ഉണ്ട് നമുക്ക്” ഹിമ ശങ്കര്‍

ഉള്ളില്‍ അച്ഛനും അമ്മയും കലര്‍ന്ന, ആണും പെണ്ണുമായ ഒരു മനസ്സ് ഉണ്ട്...

ബിഗ് ബോസ് റിയാലിറ്റിഷോയുടെ ഒന്നാം ഭാഗത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ഹിമ ശങ്കര്‍. 21 ദിവസം മാത്രമാണ് ഷോയില്‍ ഹിമ ഉണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഹിമയുടെ പുതിയ പോസ്റ്റ്‌ വൈറലാകുന്നു. കേരള സാരി ധരിച്ച്‌ നില്‍ക്കുന്ന ഹിമ ഒരു അല്‍- കുല ആക്കാനും ആകാനും , തല തെറിച്ച പെണ്ണ് ആകാനും നിമിഷങ്ങള്‍ മാത്രം എന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് ചിത്രം പങ്കുവെച്ചത്.

ഹിമ ശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റ്

ഒരു അല്‍- കുല ആക്കാനും ആകാനും , തല തെറിച്ച പെണ്ണ് ആകാനും നിമിഷങ്ങള്‍ മാത്രം… എല്ലാം ശരീരത്തിന്റെ മാറ്റങ്ങളിലൂടെ സംഭവിക്കുന്നത്.. കാഴ്ചയില്‍ വിശ്വസിക്കുന്നവരെ, വിശ്വസിപ്പിക്കാന്‍ എന്ത് എളുപ്പം.. ശരീരം മാത്രമല്ല സാറേ.. വേറെ പലതും ഉണ്ട് നമുക്ക്..ക്യാരക്ടര്‍ ഉണ്ട് .. കലിപ്പ് ഉണ്ട്.. പ്രണയം ഉണ്ട്.. പൊളിറ്റിക്സ് ഉണ്ട്.. ആത്മീയത (ഓപ്ഷണല്‍) ഉണ്ട്… സങ്കടം ഉണ്ട്… പോസിറ്റീവ് നെഗറ്റീവ് ഉണ്ട്… ഉള്ളില്‍ അച്ഛനും അമ്മയും കലര്‍ന്ന, ആണും പെണ്ണുമായ ഒരു മനസ്സ് ഉണ്ട്…

shortlink

Related Articles

Post Your Comments


Back to top button