GeneralLatest NewsMollywood

മോഹന്‍ലാല്‍ ആയൂര്‍വേദ ചികില്‍സയില്‍!!

സിനിമാ ചിത്രീകരണത്തിന് മുന്‍പായി ആയൂര്‍വേദ ചികില്‍സയ്ക്കായി സമയം കണ്ടെത്തിയിരിക്കുകയാണ്

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലോക്ഡൗണില്‍ ചെന്നൈയില്‍ കുടുംബസമേതം കഴിഞ്ഞ താരം അടുത്തിടെയാണ് കേരളത്തിലെത്തിയത്. ഓണത്തിന് സംപ്രേക്ഷണം ചെയ്ത ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായ താരം ഉടന്‍ തന്നെ പുതിയ സിനിമകളുടെയും തിരക്കുകളിലേക്ക് അദ്ദേഹം കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ സിനിമാ ചിത്രീകരണത്തിന് മുന്‍പായി ആയൂര്‍വേദ ചികില്‍സയ്ക്കായി സമയം കണ്ടെത്തിയിരിക്കുകയാണ് നടന്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വര്‍ഷംതോറും ചെയ്യാറുളള ചികില്‍സയാണ് ഈ മാസം മോഹന്‍ലാല്‍ ചെയ്യുന്നത്. ആയൂര്‍വേദ ചികില്‍സയ്ക്കിടെ എടുത്ത മോഹന്‍ലാലിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സൂപ്പര്‍താരത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button