GeneralLatest NewsMollywood

തുളസിമാലയണിഞ്ഞ് കൃഷണപ്രഭയും രജിത്കുമാറും; ഒരു സൂചന പോലുമില്ലാതെരജിത് സാർ ഇങ്ങനെ പണി പറ്റിക്കുമോ? വിവാഹചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞ് കൃഷണപ്രഭ

ഇന്ന് വിവരം പുറത്തു വിടേണ്ടെന്ന് നിലപാടെടുത്തെങ്കിലും ആരാധകരുടെ ഫോൺ വിളികൾക്കു മറുപടി

നടി കൃഷ്ണപ്രഭയും ബിഗ്‌ ബോസിലൂടെ ആരാധക പ്രീതി നേടിയ ഡോ രജിത് കുമാറും വിവാഹിതരായെന്ന തലത്തില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു. തുളസിമാലയണിഞ്ഞ ഇരുവരുടെയും വിവാഹ ചിത്രത്തിനു വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. അതിനു പിന്നാലെ ഒരു സൂചന പോലുമില്ലാതെ രജിത് സാർ ഇങ്ങനെ പണി പറ്റിക്കുമോ എന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തി. ഈ ചിത്രത്തിന്റെ സത്യം വെളിപ്പെടുത്തുകയാണ് നടി കൃഷ്ണപ്രഭ.

”ഒരു സ്വകാര്യ ചാനലിന്റെ ഹാസ്യ പരിപാടിയുടെ പ്രമോഷനു വേണ്ടി പകർത്തിയ ചിത്രമാണിത്. ചിത്രം പുറത്തു വിട്ട് വസ്തുത വെളിപ്പെടുത്താതെ കൂടുതൽ ആളുകളിലെത്തിക്കാനുള്ള തന്ത്രമായിരുന്നു ചാനലിന്റേത്. ഇന്ന് വിവരം പുറത്തു വിടേണ്ടെന്ന് നിലപാടെടുത്തെങ്കിലും ആരാധകരുടെ ഫോൺ വിളികൾക്കു മറുപടി പറഞ്ഞ് മടുത്ത് രണ്ടു പേർക്കും സത്യം വെളിപ്പെടുത്തേണ്ടി വന്നു.” താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button