CinemaGeneralLatest NewsNEWS

ബോളിവുഡ് ചിത്രം ഷോലെയ്ക്ക് ശേഷം ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ മമ്മൂട്ടിയുടെ ആ സിനിമയുടേതെന്ന് മണി രത്‌നം

കഥാപാത്രമായി അവിസ്മരണീയമായ പ്രകടനമാണ് മമ്മൂട്ടി നടത്തിയത്

ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം ഷോലെ എന്ന സിനിമ കഴിഞ്ഞാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട തിരക്കഥ ഒരു മമ്മൂട്ടി ചിത്രത്തിന്റെതെന്ന് തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ മണിരത്നം

ഇഷ്ട്ടപ്പെട്ട ആ തിരക്കഥ മെ​ഗാസ്റ്റാർ മമ്മൂട്ടി നായകനായിയെത്തിയ ന്യൂ ഡൽഹി എന്ന ചിത്രത്തിന്റേതാണന്ന് മണി രത്‌നം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഡെന്നിസ് ജോസഫാണ് ന്യു ഡൽഹിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ജി.കൃഷ്ണമൂർത്തി എന്ന കഥാപാത്രമായി അവിസ്മരണീയമായ പ്രകടനമാണ് മമ്മൂട്ടി നടത്തിയത്.

1987 ൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്‌സ് ഓഫീസിൽ വലിയ വിജയമാണ് നേടിയെടുത്തത്. തെലുഗ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ന്യൂ ഡൽഹി സംവിധാനം ചെയ്തത് ജോഷിയാണ്.

shortlink

Related Articles

Post Your Comments


Back to top button