CinemaGeneralLatest NewsNEWS

​ഗായത്രിയെ ഞാനിന്നും ഓർക്കുന്നു; ആദ്യ സിനിമയുടെ ഓർമ്മകൾ പങ്കുവച്ച് പ്രിയതാരം പാർവതി തിരുവോത്ത്

ഔട്ട് ഓഫ് സിലബസ് എന്ന ചി‌ത്രത്തിൽ ​ഗായത്രി എന്ന വേഷത്തിലാണ് പാർവതി ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്

ആദ്യമായി ബി​ഗ് സ്ക്രീനിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് മലയാളികളുടെ പ്രിയതാരം പാർവതി തിരുവോത്ത് . ഔട്ട് ഓഫ് സിലബസ് എന്ന ചി‌ത്രത്തിൽ ​ഗായത്രി എന്ന വേഷത്തിലാണ് പാർവതി ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. തന്റെ ആദ്യ ചിത്രത്തിന്റെ ഓർമ്മകളുമായാണ് താരം എത്തിയിരിക്കുന്നത്.

തന്റെ ​ഗായത്രി എന്ന കഥാപാത്രത്തെ ഓര്‍ക്കുന്നുവെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് പാര്‍വതി കുറിച്ചിരിക്കുന്നത്. ക്യാമ്പസ് പ്രണയച്ചിത്രമായി ഒരുക്കിയ സിനിമയില്‍ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസും അതിഥി വേഷത്തിലെത്തിയിരുന്നു. അര്‍ജുന്‍ ശശി, നിരഞ്ജന, ഷാലിന്‍ സോയ, വേണു നാഗവള്ളി തുടങ്ങി പ്രമുഖരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

https://www.facebook.com/OfficialParvathy/posts/3375789205868932

എന്നാൽ ചെയ്ത ആദ്യ ചിത്രത്തിന്റെ പേരിലല്ല , പകരം പിന്നീട് പുറത്തിറങ്ങിയ നോട്ട് ബുക്ക്, വിനോദ യാത്ര എന്നീ ചിത്രങ്ങളിലൂടെയാണ് പാർവതി സൂപ്പർ താര പദവിയിലേക്കുയർന്നത്.

shortlink

Related Articles

Post Your Comments


Back to top button