BollywoodGeneralLatest News

ലഹരി മരുന്ന് കേസ്; പാര്‍ട്ടികളില്‍ താരപുത്രിയും; ചോദ്യം ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം

നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇരുവര്‍ക്കും ഈ ആഴ്​ച തന്നെ ഹാജരാകാന്‍ സമന്‍സ്​ അയച്ചേക്കുമെന്നും എന്‍ഡിടിവി

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന മയക്കുമരുന്ന് കേസില്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങുമെന്ന് സൂചന. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത നടി റിയ ചക്രബര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ പേരുകള്‍ പറഞ്ഞുവെന്നാണ് വിവരം. അതിനെ തുടര്‍ന്നു യുവതാരങ്ങളായ ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ ഈ ആഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇരുവര്‍ക്കും ഈ ആഴ്​ച തന്നെ ഹാജരാകാന്‍ സമന്‍സ്​ അയച്ചേക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട്​ ​ചെയ്യുന്നു റിയ ചക്രബര്‍ത്തിയുടെ വാട്‌സ്‌ആപ്പ് സന്ദേശം പുറത്തായതാണ് ഈ കേസില്‍ നിര്‍ണ്ണായക തെളിവായത്. സുശാന്ത്​ സിങ്ങിനൊപ്പം റിയ നിരവധി പാര്‍ട്ടികളില്‍ പ​ങ്കെടുത്തതായി നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചിരുന്നു. സാറ അലി ഖാനും ശ്രദ്ധ കപൂറും ഈ പാര്‍ട്ടികളില്‍ പ​ങ്കെടുത്തെന്ന്​ എന്‍സിബിക്ക്​ വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. ഈ പാര്‍ട്ടികളില്‍ ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്നു​ എന്‍സിബി അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button