GeneralLatest NewsMollywoodNEWS

വിഷമില്ലാത്ത, മായം കലരാത്ത ഹലാല്‍ ഫ്രഷ്‌ നോണ്‍ വെജ്‌…പുതിയ ബിസിനസ് സംരംഭവുമായി സംവിധായകന്‍ ഒമര്‍ ലുലു

അങ്ങനെ നമ്മുടെ കുക്ക്‌ ഫാക്ടറിന്റെ ആദ്യ ഔട്ട്‌ലെറ്റ്‌ ഇന്ന് കൊച്ചി വെണ്ണല – പാലച്ചുവട്‌ റോഡില്‍…

യുവസംവിധായക നിരയിൽ ഏറെശ്രദ്ധിക്കപ്പെട്ട ഒമര്‍ ലുലു ബിസിനസ് രംഗത്തേയ്ക്ക്. ഹാപ്പി വെഡ്ഡിങ്, ഒരു അഡാറ് ലവ്, ചങ്ക്‌സ്, ധമാക്ക എന്നിവയ്ക്ക് പിന്നാലെ ബാബു ആന്റണി നായകനായി എത്തുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഒമർ ലുലു. അതിനിടയ്ക്കാണ് തന്റെ പുതിയ ബിസിനസ് സംരംഭം ആരംഭിച്ചതിന്റെ സന്തോഷംഅദ്ദേഹം പങ്കുവച്ചത് .

വിഷമില്ലാത്ത, മായം കലരാത്ത ഹലാല്‍ ഫ്രഷ്‌ നോണ്‍ വെജ്‌ ഉല്‍പ്പന്നങ്ങള്‍ക്കായി മാത്രമുള്ള സൂപ്പര്‍മാര്‍ക്കറ്റാണ് ഒമര്‍ ലുലു ആരംഭിച്ചത്. ‘കുക്ക്‌ ഫാക്ടര്‍’ എന്നാണ് സൂപ്പര്‍മാര്‍ക്കറ്റിന് പേരിട്ടിരിക്കുന്നത്. ഇന്നായിരുന്നു ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

AN OMAR BUSINESS

. അങ്ങനെ നമ്മുടെ കുക്ക്‌ ഫാക്ടറിന്റെ ആദ്യ ഔട്ട്‌ലെറ്റ്‌ ഇന്ന് കൊച്ചി വെണ്ണല – പാലച്ചുവട്‌ റോഡില്‍…

കൊവിഡ്‌ പ്രോട്ടോക്കോള്‍ പ്രകാരം ആള്‍ക്കൂട്ടമില്ലാതെയാണ്‌ പ്രവര്‍ത്തനം തുടങ്ങിയതെന്നും‌ എല്ലാവരുടെയും സപ്പോര്‍ട്ട്‌ പ്രതീക്ഷിക്കുന്നുവെന്നും ഒമര്‍ ലുലു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button