CinemaGeneralLatest NewsMollywoodNEWS

സിബി സാറിന്‍റെ സിനിമയിൽ എന്നെ അതിന് അനുവദിച്ചില്ല : താൻ ഒരുപാട് കരഞ്ഞു പോയ അനുഭവം വെളിപ്പെടുത്തി വിനയ് ഫോർട്ട്

ഒരു നടൻ അഭിനയത്തിൽ പൂർണത നേടണമെങ്കിൽ അയാൾ തന്നെ സ്വയം ഡബ്ബ് ചെയ്തിരിക്കണം

മലയാള സിനിമയിൽ നിഷ്കളങ്ക ഇമേജിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നടനാണ് വിനയ് ഫോർട്ട്. .ഇപ്പോൾ അത്തരം പരിവേഷമൊക്കെ താൻ തകർത്തെറിഞ്ഞുവെന്ന് വിനയ് ഫോർട്ട് തുറന്നു പറയുന്നു. മഹേഷ് നാരയണന്റെ ‘മാലിക്’ എന്ന സിനിമയിൽ അതി ‘ഭീകരനായ വില്ലൻ കഥാപാത്രത്തെ ചെയ്തതോടെ അത്തരമൊരു ചട്ടക്കൂടിൽ നിന്ന് താൻ പുറത്തുകടന്നിരിക്കുകയാണെന്നും വിനയ് പറയുന്നു. തനിക്ക് വലിയ ബ്രേക്ക് നൽകിയ ‘അപൂർവ്വ രാഗം’ എന്ന സിനിമയിൽ തന്റെ ശബ്ദം ഉപയോഗിക്കാതിരുന്നതിനെക്കുറിച്ചും വിനയ് ഫോർട്ട് പറയുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ സിനിമകളിൽ സ്വന്തം ശബ്ദം ഉപയോഗിക്കുന്നത് കൊണ്ട് താൻ ഏറെ സന്തോഷിക്കുന്നുവെന്നും വിനയ് അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.

വിനയ് ഫോര്‍ട്ടിന്‍റെ വാക്കുകള്‍

‘ഞാൻ എന്റെ ഇമേജ് പൊളിച്ചിരിക്കുന്നു. നിഷ്കളങ്കനെന്ന ഇമേജ് മഹേഷ് നാരയണന്റെ ‘മാലിക് ‘ പുറത്തിറങ്ങുന്നതോടെ അവസാനിക്കും. ഒരു നടൻ അഭിനയത്തിൽ പൂർണത നേടണമെങ്കിൽ അയാൾ തന്നെ സ്വയം ഡബ്ബ് ചെയ്തിരിക്കണം, എന്റെ തുടക്കകാലത്ത് എനിക്കതിന് സാധിച്ചിട്ടില്ല. സിബി സാറിന്റെ ‘അപൂർവ്വ രാഗം’ എന്ന സിനിമ ചെയ്തപ്പോൾ എന്റെ ശബ്ദം അതിൽ ഉപയോഗിച്ചില്ല. ഞാൻ അതിന്റെ പേരിൽ ഒരുപാട് കരഞ്ഞിരുന്നു. .പക്ഷേ ഇപ്പോൾ എന്റെ ശബ്ദം സിനിമയിൽ അംഗീകരിച്ചു തുടങ്ങി, അതിൽ അതിയായ സന്തോഷമുണ്ട്’. വിനയ് ഫോർട്ട് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button