GeneralLatest NewsMollywoodNEWS

ഭാര്യയും കുടുംബവും എല്‍ ഡി എഫ് ആണ്; ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചു ഹരീഷ് കണാരന്‍

ആരും ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല

കോമഡി റോളുകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഹരീഷ് കണാരന്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. ഈ അവസരത്തിൽ പല താരങ്ങളും തങ്ങളുടെ രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞു രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ വി വിശ്വാസങ്ങളെക്കുറിച്ചു പങ്കുവയ്ക്കുകയാണ് നടൻ ഹരീഷ്.

തന്റെ കുടുംബം കമ്മ്യൂണിസ്റ്റ് അനുഭാവികളാണെന്ന് ഹരീഷ് പറയുന്നു. പഞ്ചായത്ത് ഇലക്ഷനില്‍ വ്യക്തിബന്ധങ്ങള്‍ നോക്കിയാണ് വോട്ട് ചെയ്യുന്നതെന്നും എന്നാൽ നിയമ സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയാണ് പ്രധാന ഘടകമെന്നും ഹരീഷ് വ്യക്തമാക്കി.

read  also:രഹസ്യമായി ഇളക്കമിളകുന്നവനെ എന്തുവാ മക്കളെ വിളിക്കേണ്ടത്, പുരുഷന്മാരെ നിങ്ങളില്ലെങ്കില്‍ എനിക്ക് എന്റെ കാര്യം നടക്കൂല!

‘ഭാര്യയും കുടുംബവും എല്‍ ഡി എഫ് ആണ്. അവര്‍ എല്ലാം പ്രവര്‍ത്തകരാണ്. പക്ഷേ ആരും ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തോട് അത്ര താല്പര്യമില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നു.താന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വ്യക്തിബന്ധങ്ങള്‍ നോക്കിയാണ് വോട്ട് ചെയ്യാറുളളത്. നിയമസഭയില്‍ പാര്‍ട്ടി നോക്കിയാണ് തന്റെ വോട്ട്.” നാട്ടില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് പോയിട്ടുണ്ടെന്നും എന്നാൽ സിനിമ താരമായതിനു ശേഷം അങ്ങനെ പോകാറില്ലെന്നും ഹരീഷ് കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments


Back to top button