CinemaGeneralLatest NewsNEWS

മണ്ടന്മാർ ലണ്ടനിൽ ചെന്നപ്പോൾ ; സത്യൻ അന്തിക്കാടിന്റെ പഴയകാല ചിത്രം വൈറലാകുന്നു

മലയാളത്തില്‍ നിന്ന് ആദ്യമായി യൂറോപ്പില്‍ ചിത്രീകരിച്ച സിനിമയാണ് ‘മണ്ടന്‍മാര്‍ ലണ്ടനില്‍’

മലയാളത്തില്‍ നിന്ന് ആദ്യമായി യൂറോപ്പില്‍ ചിത്രീകരിച്ച സിനിമയാണ് ‘മണ്ടന്‍മാര്‍ ലണ്ടനില്‍’. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഡോ ബാലകൃഷ്ണനാണ്. ആനന്ദക്കുട്ടന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചു. റിയാസ് മൂവീസിന്റെ ബാനറില്‍ പി എച്ച് റഷീദാണ്ചിത്രം നിര്‍മ്മിച്ചത്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി യൂറോപ്പിൽ നിൽക്കുന്ന സത്യൻ അന്തിക്കാട് രാജന്‍ ബാലകൃഷ്ണന്‍, മോമി എന്നിവരുടെ ഒരു പഴയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. നിരവധി പേരാണ്  ഫോട്ടോ  ഇതിനോടകം ഷെയർ ചെയ്തിരിക്കുന്നത്.

ഇംഗ്ലീഷ് അറിയാതെ അഞ്ച് പേർ ലണ്ടനില്‍ ചെന്ന് പെട്ട് പോകുകയും, അവിടെ പിടിച്ചു നിൽക്കാൻ കാണിച്ച് കൂട്ടുന്ന മണ്ടത്തരങ്ങളാണ് കഥയുടെ ഇതിവൃത്തം. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ശങ്കരാടി, സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button