BollywoodGeneralLatest NewsMovie GossipsNEWS

മുംബൈയിൽ പുതിയ വീട് തേടി നടി റിയ ചക്രബർത്തിയും സഹോദരനും

മയക്കുമരുന്ന് കേസില്‍ ഒക്ടോബറിലാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ജയില്‍ മോചിതയായതിന് ശേഷം മുംബൈയില്‍ പുതിയ വീട് അന്വേഷിച്ച് നടി റിയ ചക്രബര്‍ത്തി. സഹോദരന്‍ ഷൗവിക്കിന് ഒപ്പമാണ് താരം മുംബൈയില്‍ വീട് അന്വേഷിച്ച് ഇറങ്ങിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഒക്ടോബറിലാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്. ഡിസംബര്‍ 2നാണ് റിയയുടെ സഹോദരന്‍ ഷൗവിക്കിന് ജാമ്യം ലഭിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ നടന്നു നീങ്ങുന്ന താരത്തിനെ വിഡിയോയിൽ കാണാം.

https://www.instagram.com/p/CJk0z3yAPHA/?utm_source=ig_web_copy_link

നടനും റിയയുടെ കാമുകനുമായ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് ബോളിവുഡ് സിനിമാലോകത്തെ ഞെട്ടിച്ച അറസ്റ്റുകളുടെ പരമ്പര ഉണ്ടാകുന്നത്. സെപ്റ്റംബർ എട്ടിന് ലഹരി മരുന്ന് ഉപയോ​ഗിച്ചതിനും ഇടപാട് നടത്തിയതിനും റിയയെയും സഹോദരനയെും അറസ്റ്റ് ചെയ്തു. ജാമ്യം ലഭിച്ചുവെങ്കിലും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button