GeneralLatest NewsNEWSTV Shows

അനില പിന്മാറി; പകരം എത്തുക കുടുംബ പ്രേക്ഷകരുടെ പ്രിയതാരം

യമുന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്

ജനപ്രിയ പരമ്പരയാണ് സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സത്യ എന്ന പെൺകുട്ടി. സത്യയായി മെർഷീനയും, നായക കഥാപാത്രമായി ശ്രീനിഷ് അരവിന്ദുമാണ് പരമ്പരയിൽ എത്തുന്നത്. ഇതിൽ സത്യയുടെ അമ്മ വിമല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടി അനില ശ്രീകുമാർ ആയിരുന്നു. എന്നാൽ ഇപ്പോൾ അനില പരമ്പരയിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ഇനി വിമലയായി എത്തുന്നത് യമുനയാണ്.

യമുന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. കരിയർ തുടങ്ങിയപ്പോൾ മുതൽ ഇന്ന് വരെ തന്ന പിന്തുണ ഇനിയും ഉണ്ടാകണം എന്ന അഭ്യർത്ഥനയോടെയാണ് യമുന വിശേഷം പങ്ക് വച്ചത്.

read also:12 വർഷത്തെ ഇടവേളയ്ക്ക് ശേഷം വമ്പൻ തിരിച്ചുവരവ് നടത്തി നടൻ കൃഷ്ണകുമാർ

അടുത്തിടെ ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം നടന്നത്. യുഎസ്എയിൽ സൈക്കോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ദേവൻ അയ്യങ്കേരിലാണ് ഭർത്താവ്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും പിന്മാറുമോ എന്ന് സംശയിച്ചവർക്കുള്ള മറുപടിയായാണ് സോഷ്യൽ മീഡിയ ഈ വാർത്ത ഏറ്റെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button