BollywoodCinemaKollywoodLatest NewsNEWSTrailers

പഞ്ച് ഡയലോഗും ഫൈറ്റുമായി വിജയ് ; മാസ്റ്ററിന്റെ ഹിന്ദി ട്രെയിലർ പുറത്തിറങ്ങി

14ന് ആണ് ഹിന്ദിയില്‍ ചിത്രം റിലീസ് ചെയ്യുക

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റർ’. പൊങ്കല്‍ റിലീസ് ആയി 13ന് ആണ് ചിത്രം തിയറ്ററിലെത്തുക. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

വിജയ്‍യുടെ തകര്‍പ്പൻ ആക്ഷൻ രംഗങ്ങള്‍ തന്നെയാണ് ട്രെയിലറിന്റെ ആകര്‍ഷണം. വിജയ് ദ മാസ്റ്റര്‍ എന്ന പേരിലാണ് ഹിന്ദിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുക. 14ന് ആണ് ഹിന്ദിയില്‍ ചിത്രം റിലീസ് ചെയ്യുക. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്. ഇപ്പോള്‍ മാസ്റ്റര്‍ തിയറ്ററില്‍ തന്നെ എത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button