CinemaLatest NewsMollywoodNEWS

ഇത് പുതിയ അന്വേഷണം ;’ആറാം പാതിരാ’ പ്രഖ്യാപിച്ച് മിഥുന്‍ മാനുവലും ചാക്കോച്ചനും

അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ഈ സിനിമയിലും ഒന്നിക്കുന്നത്

വൻ വിജയം കൈവരിച്ച കുഞ്ചാക്കോ ബോബൻ ചിത്രമായിരുന്നു ‘അഞ്ചാം പാതിര’. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ‘ആറാം പാതിര’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ഈ സിനിമയിലും ഒന്നിക്കുന്നത്.

”അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു..ആറാം പാതിരാ..ത്രില്ലര്‍ രൂപം കൊള്ളുന്നത് ആവേശത്തോടെ നോക്കിയിരിക്കുകയാണ്”.–ചിത്രത്തെക്കുറിച്ച് മിഥുൻ പറയുന്നു. ആദ്യ ഭാഗത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച അൻവർ ഹുസൈനെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button