CinemaLatest NewsMollywoodNEWS

‘മോഹൻകുമാർ ഫാൻസ്‌’ ; കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

യുവ ഗായകന്റെ വേഷമാണ് കുഞ്ചാക്കോ ബോബന്റേത്

കുഞ്ചാക്കോ ബോബൻ ചിത്രം ‘മോഹൻകുമാർ ഫാൻസ്‌’ ട്രെയ്‌ലർ പുറത്തിറങ്ങി. സിനിമയിൽ പ്രശസ്തിയിലേക്കുയരാൻ കഴിയാതെ പോയൊരു നടന്റെ വേഷമാണ് ഇതിൽ നടൻ സിദ്ധിഖ് അവതരിപ്പിക്കുന്നത്.

റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന യുവ ഗായകന്റെ വേഷമാണ് കുഞ്ചാക്കോ ബോബന്റേത്. കെ.പി.എ.സി. ലളിത, മുകേഷ്, ശ്രീനിവാസൻ, വിനയ് ഫോർട്ട്, ജോയ് മാത്യു, അലൻസിയർ, സൈജു കുറുപ്, പിഷാരടി, പ്രശാന്ത്, അനാർക്കലി, ദീപ എന്നിവരാണ് മറ്റു വേഷങ്ങൾ അവതരിപ്പിക്കുന്നത്. ജിസ് ജോയ് ആണ് തിരക്കഥയും സംവിധാനവും.

shortlink

Related Articles

Post Your Comments


Back to top button