GeneralLatest NewsNEWS

അസ്ഹറുദ്ദീന് അഭിനന്ദനമറിയിച്ച് കുഞ്ചാക്കോ ബോബൻ

അസ്ഹറുദ്ദീന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ അഭിനന്ദനം

മുഷ്താഖ് അലി ട്രോഫി ട്വന്റ്20യില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദന പെരുമഴ. നിരവധി സിനിമാ താരങ്ങളും മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദനം അറിയിച്ച രംഗത്തെത്തി. ഇപ്പോഴിതാ നടൻ കുഞ്ചാക്കോ ബോബനും താരത്തിന് ആശംസ അറിയിച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.

ഫേസ്ബുക്ക് പേജിൽ അസ്ഹറുദ്ദീന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ അഭിനന്ദനം.

‘അഭിനന്ദനങ്ങൾ, കേരളത്തിന് വേണ്ടി 137 റൺസ് നേടി വിജയ ശില്പിയായ അസറുദ്ധീൻ‘ എന്നാണ് ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് അസ്ഹറുദ്ദീന്‍ ഒന്നാംനിര ടീമായ മുംബൈക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തത്. അസ്ഹറുദ്ദീന്റെ 137 റണ്‍സ് മികവില്‍ കേരളം വിജയിച്ചു.നടൻ നിവിൻ പോളിയും താരത്തിന് ആശംസ അറിയിച്ചിരുന്നു.

https://www.facebook.com/KunchackoBoban/posts/1854367201382409

shortlink

Related Articles

Post Your Comments


Back to top button