CinemaGeneralMollywoodNEWS

വാപ്പ എന്നോട് ഒന്നും ചോദിച്ചിട്ടില്ല ഞാൻ അവനോടും ഒന്നും ചോദിക്കില്ല

ഞാൻ ഏതൊക്കെയാണ് ഇനി ചെയ്യാൻ പോകുന്ന സിനിമകൾ എന്നൊന്നും വാപ്പ ചോദിക്കാറില്ല

നല്ല സിനിമകളുടെ തെരഞ്ഞെടുപ്പാണ് ഫഹദ് ഫാസിൽ എന്ന നടനെ പുതിയ കാലഘട്ടത്തിലെ ഏറ്റവും മികച്ച നടനായി അടയാളപ്പെടുത്തുന്നത്. ഫാസിൽ സംവിധാനം ചെയ്ത ‘കൈയ്യെത്തും ദൂരത്ത്’ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ഫഹദ് തന്റെ ആദ്യ സിനിമയുടെ വലിയ പരാജയത്തിന് ശേഷം സിനിമയിൽ വമ്പൻ തിരിച്ചു വരവാണ് നടത്തിയത്. രണ്ടാം വരവിൽ അടിമുടി മാറിയെത്തിയ ഫഹദിന്റെ പ്രകടനം കണ്ടു വിസ്മയിച്ചു നിന്ന പ്രേക്ഷകരുടെ മുന്നിലേക്ക് ഒരുപിടി മികച്ച കൾട്ട് ക്‌ളാസിക് സിനിമകൾ ചെയ്തു കൊണ്ടാണ് ഫഹദ് കൈയ്യടി നേടിയത്. താൻ സിനിമ തെരഞ്ഞെടുക്കുന്നതിൽ വാപ്പയ്ക് പങ്കു ഇല്ലെന്നും, ഏതു സിനിമയാണ് ഇനി ചെയ്യാൻ പോകുന്നതെന്ന ചോദ്യമൊന്നും ഒരിക്കലും വാപ്പയിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും തുറന്നു പറയുകയാണ് ഫഹദ്. അത് പോലെ സിനിമയിൽ വന്ന ശേഷം കേട്ട് മടുത്ത ചോദ്യത്തെക്കുറിച്ചും ഒരു അഭിമുഖത്തിൽ തുറന്നു സംസാരിക്കുകയാണ്  താരം

“വാപ്പ ഒരിക്കലൂം എന്റെ സിനിമ കാര്യത്തിൽ ഇടപെടാറില്ല, ഞാൻ ഏതൊക്കെയാണ് ഇനി ചെയ്യാൻ പോകുന്ന സിനിമകൾ എന്നൊന്നും വാപ്പ ചോദിക്കാറില്ല. അത് പോലെ തന്നെയാണ് ഞാൻ എന്റെ ഇളയ സഹോദരനായ ഫർഹാനോടും. അവൻ എന്ത് ടൈപ്പ് സിനിമയാണ് ചെയ്യുന്നതെന്നൊന്നും ഞാൻ അന്വേഷിക്കാറില്ല. സിനിമയിൽ വന്ന ശേഷം ഞാൻ വല്ലാതെ കേട്ട് മടുത്ത ഒരു ചോദ്യമുണ്ട്. ആദ്യ സിനിമ പരാജയപ്പെട്ടപ്പോൾ എന്ത് തോന്നി? എന്ന ചോദ്യമാണത്. ഇനി ആരും എന്നോട് അങ്ങനെ ഒരു ചോദ്യം ചോദിക്കാതിരിക്കട്ടെ”. ഫഹദ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button