CinemaGeneralLatest NewsNEWSTollywoodTrailersVideos

വിജയ് സേതുപതി തെലുങ്കിലേക്ക് ; ‘ഉപ്പെന’ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

വിജയ് സേതുപതി വില്ലനായെത്തുന്ന തെലുങ്ക് ചിത്രമാണ് 'ഉപ്പെന'

വിജയ് സേതുപതി വില്ലനായെത്തുന്ന തെലുങ്ക് ചിത്രമാണ് ‘ഉപ്പെന’. നവാഗതനായ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ പഞ്ജ വൈഷ്ണവ് തേജും കൃതി ഷെട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാക്കിനടയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ദുരഭിമാനക്കൊലയാണ് പ്രമേയമാക്കുന്നതെന്നാണ് റിപ്പോർട്ട്.

‘റായനം’ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.മലയാളി ഛായാഗ്രാഹകനും സംവിധായകനുമായ ഷാംദത്ത് സൈനുദ്ദീന്‍ ആണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതം ദേവി ശ്രീ പ്രസാദ്. എഡിറ്റിംഗ് നവീന്‍ നൂളി. മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്സ് എന്നീ ബാനറുകളില്‍ നവീന്‍ യെര്‍നേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഈ മാസം 12ന് തിയറ്ററുകളില്‍ റിലീസിനെത്തും.

shortlink

Related Articles

Post Your Comments


Back to top button