GeneralLatest NewsMollywoodNEWSTollywood

ഐ.വി. ശശിയുടെയും സീമയുടെയും മകൻ അനി സംവിധാനത്തിലേക്ക്

ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു

ഐ.വി. ശശിയുടെയും അഭിനേത്രി സീമയുടെയും മകൻ അനി ഐ.വി. ശശി സംവിധായകനാകുന്നു.തെലുങ്കിലാണ് സംവിധായകനായുള്ള അനിയുടെ അരങ്ങേറ്റം. അശോക് സെൽവൻ, നിത്യാമേനോൻ, ഋതുവർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനി ഐ.വി ശശി രചനയും സംവിധാനവും നിർവഹിച്ച നിന്നില നിന്നില എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

ശ്രീവെങ്കിടേശ്വര സിനി ചിത്രയുടെ ബാനറിൽ ബി.വി.എസ്.എൻ പ്രസാദ് നിർമ്മിക്കുന്ന നിന്നില നിന്നിലയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് രാജേഷ് മുരുകേശനാണ്. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. എം.ആർ. രാജാകൃഷ്ണനാണ് ആഡിയോഗ്രഫി നിർവഹിക്കുന്നത്.

പ്രിയദർശൻ – മോഹൻലാൽ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറുമാണ്. 2017-ൽ പ്രിയാ ആനന്ദും അശോക് ശെൽവനും അഭിനയിച്ച മായ എന്ന ഹ്രസ്വചിത്രമാണ് അനി ഐ.വി. ശശി ആദ്യം രചന നിർവഹിച്ച് സംവിധാനം ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button