താര സംഘടനയായ അമ്മയുടെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ വനിതാ അംഗങ്ങള്‍ക്കു പരിഗണന നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടി രചന നാരായണൻ കുട്ടി. വിമർശന ബുദ്ധി നല്ലതാണ് വേണം താനും, എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്ന് താരം കുറിപ്പിൽ പറയുന്നു. സെൻസ്‌ലെസ് എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കൂവെന്നും രചന തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചു.
ഉദ്ഘാടന വേളയിൽ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും നിൽക്കുന്നൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മലയാളസിനിമയിലെ ആൺമേൽക്കോയ്മയാണ് ഫോട്ടോയിലൂടെ വ്യക്തമാകുന്നതെന്ന വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയര്‍ന്നു. തുടർന്ന് ചടങ്ങിൽ വനിതാ അംഗങ്ങൾക്ക് ഇരിക്കാൻ സ്ഥലം നൽകിയില്ലെന്നായിരുന്നു വിമർശനം ഉയർന്നത്.
സംഭവം വിവാദമായതോടെ എക്സിക്യൂട്ടിവ് അംഗം ഹണി റോസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഒരംഗത്തെപ്പോലും ആരും മാറ്റിനിർത്തിയിട്ടില്ലെന്നും പല തവണ വേദിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടിട്ടും തിരക്കുകളാൽ സ്വയം മാറിനിന്നതാണെന്നും ഹണി വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ചിലർ അങ്ങനെ ആണ്
ദോഷൈകദൃക്കുകൾ!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.
വിമർശന ബുദ്ധി നല്ലതാണ് വേണം താനും …എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല …
ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ “ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം” എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കൂ . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം… ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം … സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ??
സ്നേഹം
രചന നാരായണൻകുട്ടി
https://www.facebook.com/ActressRachana/posts/255336912623264
Post Your Comments