CinemaGeneralLatest NewsMollywoodNEWS

ഞാന്‍ എന്‍റെ ഭാര്യയോട് പറഞ്ഞു നമ്മുടെ ചെലവ് ചുരുക്കാന്‍!: കാരണം പറഞ്ഞു വിനയ് ഫോര്‍ട്ട് ‌

മാലിക് സിനിമയില്‍ മുപ്പതോളം റീടേക്കുകള്‍ പോയപ്പോള്‍ എനിക്ക് അത്ര ടെന്‍ഷനായി

‌സിനിമയിലെ നായകന്മാരെക്കാള്‍ കൈയ്യടി നേടുന്ന ചില സഹതാരങ്ങളുണ്ട്. അവരില്‍ പ്രധാനിയാണ്‌ വിനയ് ഫോര്‍ട്ട്‌. ‘പ്രേമം’ എന്ന സിനിമയില്‍ നിവിന്‍ പോളിയായിരുന്നു ഹീറോ എങ്കിലും ‘ജാവ സിമ്പിള്‍ ആണ്, പവര്‍ഫുള്‍ ആണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ഇഷ്ടം നേടിയ വിനയ് ഫോര്‍ട്ട്‌ താന്‍ ‘മാലിക്’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ വേറിട്ട ഒരു അനുഭവത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.

മഹേഷ്‌ ചേട്ടന്റെയും, ലിജോ ചേട്ടന്റെയും സിനിമകളില്‍ അഭിനയിക്കുന്നത് എന്റെ സ്വപ്നമായിരുന്നു. ‘മാലിക്’ എന്ന സിനിമയിലൂടെ മഹേഷ്‌ ചേട്ടന്റെ സിനിമയിലും, ‘ചുരുളി’ എന്ന സിനിമയിലൂടെ ലിജോ ചേട്ടനൊപ്പവും എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. രണ്ടും രണ്ടു തരം സ്കൂളാണ്. മഹേഷ്‌  ചേട്ടന്‍ പക്കാ പെര്‍ഫക്ഷനിസ്റ്റിന്റെ ആളാണ്. നമ്മുടെ കയ്യില്‍ നിന്ന് കിട്ടുന്നതിന്റെ മാക്സിമം പിഴിഞ്ഞെടുക്കും. ‘മാലിക്’ അഭിനയിക്കുമ്പോള്‍ മുപ്പത് റീടേക്കുകള്‍ വരെ പോയിട്ടുണ്ട്. എന്റെ അഭിനയത്തിന്റെ പ്രശ്നമാണ് എന്ന് കരുതി എന്റെ  ഭാര്യയോട്  ഞാന്‍ പറഞ്ഞു, നമ്മുടെ ചെലവൊക്കെ ചുരുക്കി കുറച്ചു ലളിതമായി ജീവിക്കാന്‍, കാരണം ഇനി എനിക്ക് സിനിമയില്‍ എത്ര നാള്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ല, ‘മാലിക്’ സിനിമയില്‍ മുപ്പതോളം റീടേക്കുകള്‍ പോയപ്പോള്‍ എനിക്ക് അത്ര ടെന്‍ഷനായി, പക്ഷെ പിന്നീടാണ് മനസിലാക്കുന്നത് അത് മഹേഷ്‌ നാരായണന്‍ എന്ന സംവിധായകന്റെ ക്രാഫ്റ്റ് ആണ്. ഫഹദില്‍ നിന്ന് വരെ അത്രത്തോളം റീടേക്കുകള്‍ എടുത്തിട്ടാണ് അദ്ദേഹം ഒക്കെ പറയുന്നത്. ആ സിനിമയുടെ എന്റെ ആദ്യ ദിവസം നടന്ന സംഭവമായിരുന്നു അത്,, സംഗതി അറിഞ്ഞപ്പോള്‍ എനിക്ക് ധൈര്യമായി. പിന്നീട് മഹേഷ്‌ ചേട്ടന്‍ ഷോട്ട് എടുക്കാം എന്ന് പറയുമ്പോള്‍ എനിക്കത് ഒരു ആവേശമായി മാറി.

ലിജോ ചേട്ടന്‍ മറ്റൊരു തരം സ്കൂളാണ്. ഡബ്ബിംഗ് മേഖലയില്‍ പെര്‍ഫെക്ഷന്‍ വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് അദ്ദേഹം. ഷൂട്ട്‌ ചെയ്യുമ്പോള്‍ കുറച്ചൂടി ഈസിയാണ് കാര്യങ്ങള്‍. മഹേഷ്‌ ചേട്ടന്റെയും, ലിജോ ചേട്ടന്റെയും സിനിമകള്‍ ഒരു ആക്ടര്‍ എന്ന നിലയില്‍  എനിക്ക് നല്‍കിയത് രണ്ടുതരം എക്സിപീരിയന്‍സ് ആണ്”. വിനയ് ഫോര്‍ട്ട്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button