GeneralLatest NewsMollywoodNEWSSocial MediaVideos

മാസ്റ്ററിലെ ‘വാത്തി കമ്മിങ്’ ഗാനത്തിന് ചുവടുവെച്ച് അഭയ, താളം പിടിച്ച് ഗോപി സുന്ദർ ; വീഡിയോ

കൈകൾ കൊണ്ട് താളം പിടിക്കുന്ന ഗോപി സുന്ദറിനെയും വീഡിയോയിൽ കാണാം

പ്രേഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഗോപി സുന്ദറും ഗായികയും ഗോപി സുന്ദറിന്റെ പങ്കാളിയുമായ അഭയ ഹിരൺമയിയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഗംഭീര ഡാൻസുമായി എത്തിയിരിക്കുകയാണ് അഭയ .

വിജയ്‌യുടെ ‘മാസ്റ്ററി’ലെ ‘വാത്തി കമ്മിങ്’ എന്ന ഹിറ്റ് ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് അഭയ. കൈകൾ കൊണ്ട് താളം പിടിക്കുന്ന ഗോപി സുന്ദറിനെയും വീഡിയോയിൽ കാണാം. “അദ്ദേഹത്തെ കൊണ്ട് ഡാൻസ് കളിപ്പിക്കാനുള്ള എന്റെ പാഴായിപ്പോയ ശ്രമം,” എന്നാണ് അഭയ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നത്.

https://www.instagram.com/p/CLvky1Npw1Z/?utm_source=ig_web_copy_link

ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയ ഒന്നായിരുന്നു. എന്നാൽ വിമർശനങ്ങൾക്ക് ഒന്നും സ്ഥാനം കൊടുക്കാതെ ഇരുവരും ജീവിതം ആസ്വദിക്കുകയാണ്.

സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button