GeneralLatest NewsMollywoodNEWSSocial Media

“ഉയരേ പറക്കൂ,”; ഇസയ്‌ക്കൊപ്പമുള്ള ചിത്രവുമായി ടൊവിനോ

“ഉയരേ പറക്കൂ,” എന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് ടൊവിനോ കുറിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. സോഷ്യൽ മീഡിയയിലും സജീവമായ താരം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾ ഇസയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. “ഉയരേ പറക്കൂ,” എന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് താരം കുറിക്കുന്നത്.

ലോക്ക്‌ഡൗൺ കാലത്തും ഇരിങ്ങാലക്കുടയിലെ വീട്ടിൽ മകൾക്കും കുടുംബത്തിനൊപ്പം ചെലവഴിച്ച രസകരമായ നിമിഷങ്ങളെ കുറിച്ചുള്ള വിശേഷങ്ങൾ ടൊവിനോ പങ്കുവച്ചിരുന്നു. അടുത്തിടെ ഇസയുടെ അനിയനായി തന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയ വിശേഷവും ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. തഹാൻ ടോവിനോ’ എന്നാണ് മകന്റെ പേരെന്നും ഹാൻ എന്ന് വിളിക്കുമെന്നും ടൊവീനോ പറഞ്ഞു.

മകൾ ഇസയുടെ വിശേഷങ്ങളും ഇടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. വീട്ടിലെ തന്റെ ജിം ഏരിയ പ്ലേ സ്റ്റേഷനായി മാറ്റുകയും ഊഞ്ഞാലു കെട്ടുകയും ചെയ്ത ഇസയുടെ ഒരു വീഡിയോയും താരം ഷെയർ ചെയ്തിരുന്നു.

മിന്നൽ മുരളി, കള എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് ഇനി ടൊവിനോയുടേതായി തിയേറ്ററുകളിൽ എത്താനുള്ളത്.

shortlink

Related Articles

Post Your Comments


Back to top button