CinemaLatest NewsMollywoodNEWSWOODs

വീണ്ടും സ്‌പോര്‍ട്‌സ് ചിത്രവുമായി രജിഷ വിജയന്‍ : ‘ഖൊ ഖൊ’

ഫൈനല്‍സിന് ശേഷം വീണ്ടും ഒരു സ്‌പോര്‍ട്‌സ് ചിത്രവുമായി രജിഷ വിജയന്‍ എത്തുന്നു. ഖൊ ഖൊ താരമായി വേഷമിടുന്ന ‘ഖൊ ഖൊ’ സിനിമയുടെ ടീസര്‍ പുറത്ത്. രാഹുല്‍ റിജി നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഖൊ ഖൊ കോച്ച് ആയാണ് ടീസറില്‍ രജിഷ പ്രത്യക്ഷപ്പെടുന്നത്.

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുല്‍ റിജി നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. മമിത ബൈജു, വെങ്കിടേഷ് വി.പി, രഞ്ജിത്ത് ശേഖര്‍ നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button