BollywoodCinemaGeneralLatest NewsNEWSTrailersVideos

സൈന നെഹ്‍വാൾ ആയി പരിനീതി ; ‘സൈനയിലെ’ ട്രെയിലർ പുറത്തുവിട്ടു

അതിഗംഭീര അഭിനയപ്രകടനമാണ് ചിത്രത്തിൽ പരിനീതി കാഴ്ചവച്ചിരിക്കുന്നത്

ബാഡ്മിന്റൺ താരം സൈന നേവാളിന്റെ ജീവിതം പറയുന്ന സൈന മാർച്ച് 26 ന് തിയേറ്ററുകളിലെത്തുന്നു. ബോളിവുഡ് താരസുന്ദരി പരിനീതി ചോപ്രയാണ് ചി​ത്രത്തി​ൽ സെെനയുടെ വേഷം അവതരി​പ്പി​ക്കുന്നത്. ചിത്രത്തിലെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ.

അതിഗംഭീര അഭിനയപ്രകടനമാണ് ചിത്രത്തിൽ പരിനീതി കാഴ്ചവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കഥാപാത്രത്തിനായി നടി എടുത്ത പ്രയത്നം ട്രെയിലറിലും കാണാം.

ശ്രദ്ധ കപൂറിനെയായിരുന്നു ചിത്രത്തിനായി ആദ്യം പരി​ഗണിച്ചിരുന്നത്. വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് ശ്രദ്ധ ഇതിനു വേണ്ടി നടത്തിയത്. ‘സൈന’യ്ക്കായി കഴിഞ്ഞ സെപ്തംബർ മുതൽ ഒരു കോച്ചിനു കീഴിൽ ശ്രദ്ധ കഠിനമായ ബാഡ്മിന്റൺ പരിശീലനം ആരംഭിച്ചിരുന്നു. ചിത്രത്തിൽ ശ്രദ്ധയോടൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഇഷാൻ നഖ്​വിയും ബാഡ്മിൻൺ പരിശീലിച്ചിരുന്നു. ശ്രദ്ധയെ വച്ച് ചിത്രീകരണവും ആരംഭിച്ചുവെങ്കിലും മറ്റ് ചിത്രങ്ങളുടെ തിരക്കുകൾ വന്നപ്പോൾ താരം പിന്മാറുകയും പരിണീതിയെ പരി​ഗണിക്കുകയുമായിരുന്നു.

സ്റ്റാൻലി ക ദബ്ബാ, ഹവാ ഹവായ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌ത അമോൽ ഗുപ്‌തയാണ് സംവിധാനം. സൈനയുടെ കുട്ടിക്കാലം മുതൽ കൗമാരം വരെയുള്ള യാത്രയാണ് പ്രമേയം. 2019 ൽ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.

ബാകർ ബാനർ ജി സംവിധാനം ചെയ്യുന്ന സന്ദീപ് ഓർ പിങ്കി ഫറാർ എന്ന ചിത്രമാണ് പരി​നീതി​യുടേതായി​ റിലീസിനൊരുങ്ങുന്നത്. അർജുൻ കപൂറാണ് ചിത്രത്തിലെ നായകൻ.

 

shortlink

Related Articles

Post Your Comments


Back to top button