GalleryGeneralLatest NewsMollywoodNEWSSocial Media

അസ്ഥികൂടത്തിനൊപ്പം അന്‍സിബ ; ഒടുവിൽ വരുണുമായി ഒന്നിച്ചെന്ന് ആരാധകർ

അൻസിബ തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായെത്തിയ ‘ദൃശ്യം 2’ മികച്ച പ്രതികരണങ്ങളുമായി ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ്. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇപ്പോഴും രാജ്യത്തും പുറത്തുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴും സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അന്‍സിബയുടെ ഫോട്ടോഷൂട്ടാണ് വൈറൽ ആകുന്നത്.

ദൃശ്യം 2വുമായി ബന്ധപ്പെടുത്തി ചെയ്ത ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇവ. അൻസിബ തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. മഞ്ഞ കളർ സാരിയുടുത്ത് അസ്ഥികൂടത്തെ പിടിച്ച് ഇരിക്കുന്ന ഹന്‍സിബയുടെ ചിത്രമാണ് കാണാൻ കഴിയുന്നത്. എന്നാൽ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ രസകരമായ കമന്റുകളുമായും എത്തി. അൻസിബ തന്നെ ചിത്രം പങ്കുവെച്ചതോടൊപ്പം പ്രേക്ഷകരോട് ഫോട്ടോയ്ക്ക് അനുയോജ്യമായ അടിക്കുറിപ്പ് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അങ്ങനെ വരുണുമായി ഒന്നിച്ചുവല്ലോ എന്ന രീതിയിലുള്ള കമന്റുകളാണ് ചെയ്തിരിക്കുന്നത്. ‘അവര്‍ അങ്ങനെ ഒന്നിക്കുകയാണ്’, ‘വരുണ്‍ പ്രഭാകര്‍ ഫ്രം അണ്ടര്‍ ഗ്രൗണ്ട്’, ‘വരുണിന്റെ അസ്ഥിയാണോ’, ‘ആ വരുണിനെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ’, ‘വരുണ്‍ പ്രഭാകറിനൊപ്പം’ എന്നീ രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

https://www.instagram.com/p/CMKAsqQJlLd/?utm_source=ig_web_copy_link

ലോകത്തിലെ തന്നെ പ്രമുഖ സിനിമ വെബ്സൈറ്റായ ഐഎംഡിബിയുടെ മോസ്റ്റ് പോപ്പുലര്‍ സിനിമ പട്ടികയില്‍ ദൃശ്യം 2 സ്ഥാനം നേടി. നൂറ് സിനിമകളാണ് പട്ടികയിലുള്ളത്. അതില്‍ 10-ാം സ്ഥാനമാണ് ദൃശ്യം 2 നേടിയിരിക്കുന്നത്. റിലീസ് ചെയ്യപ്പെട്ടതും റിലീസിന് ഒരുങ്ങിയതുമായ ചിത്രങ്ങള്‍ മോസ്റ്റ് പോപ്പുലര്‍ ലിസ്റ്റില്‍ ഉണ്ട്. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ചിത്രങ്ങളില്‍ ആദ്യ 50 സ്ഥാനങ്ങളില്‍ത്തന്നെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ചിരിക്കുന്നത് ദൃശ്യം 2ന് ആണ്. 8.8 ആണ് ദൃശ്യത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. 18,000ല്‍ അധികം പേര്‍ രേഖപ്പെടുത്തിയ റേറ്റിംഗിന്‍റെ ശരാശരിയാണ് ഈ കണക്ക്.

ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

shortlink

Related Articles

Post Your Comments


Back to top button