CinemaLatest NewsMollywoodNEWSWOODs

മോഹൻലാലിന് വെല്ലുവിളിയായി പൃഥ്വിരാജ്; മിനിസ്ക്രീൻ പ്രവേശനം ഉടൻ

ബിഗ്‌സ്‌ക്രീനിൽ നിന്നും മിനിസ്ക്രീനിലേക്ക് വരുന്ന താരങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് കുടുംബ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഷോകളുടെ അവതാരകരായി എത്തുന്ന താരങ്ങളെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരണ മുറികളിലേക്ക് ആനയിക്കുന്നത്. പ്രൈം ടൈമിൽ ടെലിവിഷന് മുമ്പിൽ കാണികളെ പിടിച്ചിരുത്താൻ താരങ്ങൾക്ക് ആകുന്നുമുണ്ട്.

സൂപ്പർ താരമായ മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെക്കൂടാതെ പ്രിയ താരങ്ങളായ മുകേഷ്, ജഗദീഷ്, എന്നിവരൊക്കെ മിനിസ്‌ക്രീനിൽ വിജയം കൊയ്തവരാണ്. അവരുടെ നിരയിലേക്ക് കടന്നുവരികയാണ് മലയാള സിനിമയിലെ യുവ സൂപ്പർതാരം പൃഥ്വിരാജ്. ഔദ്യോഗികമായ പ്രഖ്യാപനം താരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ന്യൂസ് 18 കേരളമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൂര്യ ടി.വി സംപ്രേക്ഷണം ചെയ്യുന്ന ഒരു പരിപാടിയിലാണ് പൃഥ്വിരാജ് അവതാരകനായി എത്തുന്നതെന്നാണ് ലഭ്യമായ വിവരം. പൃഥ്വിരാജിന്റെ മിനിസ്ക്രീൻ പ്രവേശനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നിലവിൽ മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്നത് സൂപ്പർ താരം മോഹൻലാൽ ആണ്. ബിഗ് ബോസ് സീസൺ 3 ലൂടെയാണ് താരം മിനിസ്ക്രിനിലെത്തിയിരിക്കുന്നത്. സീസൺ 1, 2 വും അവതരിപ്പിച്ചിരുന്നതും മോഹൻലാൽ തന്നെയായിരുന്നു. മിനി സ്‌ക്രീനിൽ മോഹൻലാലിന്റെ ജനപ്രീതിക്ക് വെല്ലുവിളിയാകുമോ പൃഥ്വിരാജെന്ന് കാത്തിരിക്കുയാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button