BollywoodGeneralInterviewsLatest NewsNEWSWOODs

“ഏതോ ഒരു ഉന്നതശക്തി ഇവിടെ നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍”; ആത്മീയതയെ കുറിച്ച് പ്രിയങ്ക ചോപ്ര

"ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മീയത ഒഴിവാക്കാനാകാത്ത ഘടകമാണ്"

ക്രിസ്ത്യന്‍, ഇസ്ലാമിക്, ഹിന്ദു മത വിഭാഗങ്ങള്‍ തന്‍റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ ആത്മീയതക്കും മതത്തിനുമെല്ലാം വലിയ പ്രാധാന്യമുണ്ടല്ലോ, കുട്ടിക്കാലത്ത് അത്തരത്തിലൊരു പശ്ചാത്തലത്തിലാണോ വളര്‍ന്നതെന്ന പ്രശസ്ത ഇൻറ്റര്‍വ്യൂവര്‍ ഓപ്രാ വിന്‍ഫ്രിയുടെ ചോദ്യത്തോട് പ്രിയങ്ക പ്രതികരിച്ചതിങ്ങനെ:

Read Also: ‘ചെരാതുകൾ’- ആറു സംവിധായകരുടെ കരവിരുതിൽ മെനഞ്ഞെടുത്ത വ്യത്യസ്തത; ഏപ്രിലിൽ പ്രദർശനത്തിന്

”അതെ എന്ന് തന്നെ പറയേണ്ടി വരും. ഇന്ത്യയില്‍ അങ്ങനയല്ലാതെ വളരുകയെന്നത് പ്രയാസമുള്ള കാര്യമാണ്. എണ്ണമറ്റ മതങ്ങള്‍ ഇന്ത്യയിലുണ്ട്. ഞാന്‍ കോണ്‍വൻറ്റ് സ്‌കൂളിലാണ് പഠിച്ചത്. അതിനാല്‍ ക്രിസ്ത്യന്‍ മതത്തെ കുറിച്ച് അവബോധം ഉണ്ടായി. അച്ഛന്‍ ഒരു മുസ്ലിം പള്ളിയില്‍ പാടാറുണ്ടായിരുന്നു. അങ്ങനെ എനിക്ക് ഇസ്ലാം മതത്തെയും അറിയാമായിരുന്നു.

Read Also: കോടീശ്വരനാണെന്ന് ധർമ്മജന്റെ സത്യവാങ്മൂലം; സ്വത്ത് വിവരങ്ങളുടെ കണക്കിങ്ങനെ

ഒരു ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മീയത ഒഴിവാക്കാനാകാത്ത ഘടകമാണ്. കൂടാതെ എല്ലാ മതങ്ങളും ഒരേ ദൈവത്തിലേക്കുള്ള വഴികളാണെന്ന് എന്‍റെ അച്ഛൻ എന്നെ പഠിപ്പിച്ചിരുന്നു.

Read Also: “ജിപിയും ദിവ്യ പിള്ളയും വിവാഹിതരായോ?” ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ജിപി

ഞാന്‍ ഹിന്ദുവാണ്. എന്‍റെ വീട്ടില്‍ ചെറിയ അമ്പലമുണ്ട്. പറ്റുമ്പോഴെല്ലാം അവിടെ ചെന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ ഏതോ ഒരു ഉന്നതശക്തി ഇവിടെ നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അതിലാണ് ഞാന്‍ വിശ്വസിക്കുന്നത്”.

shortlink

Related Articles

Post Your Comments


Back to top button