BollywoodCinemaKollywoodLatest NewsMollywoodNEWSWOODs

ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; 17 മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടില്‍

2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ആഷിഖ് അബുവിന്റെ വൈറസ് തുടങ്ങിയ സിനിമകള്‍ അടക്കം 17 മലയാള ചിത്രങ്ങളാണ് അന്തിമ റൗണ്ടില്‍ വരുന്നത്. കലാസംവിധാനം, സംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്കാണ് മരക്കാറിനെ പരിഗണിക്കുന്നത്.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വാസന്തി, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, അനുരാജ് മനോഹറിന്റെ ഇഷ്‌ക്, തുടങ്ങിയ മലയാള ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കുന്നുണ്ട്. മികച്ച നടനുള്ള പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ശുപാര്‍ശ ചെയ്തത് തമിഴ് നടന്‍ പാര്‍ത്ഥിപന്റെ പേരാണ്. പാര്‍ത്ഥിപന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒത്ത സെരുപ്പിന് അഞ്ച് നോമിനേഷനുകള്‍ ലഭിച്ചു.

തമിഴില്‍ നിന്നും വെട്രിമാരന്‍ സംവിധാനം ചെയ്ത് ധനുഷും മഞ്ജു വാര്യരും അഭിനയിച്ച അസുരന്‍, മധുമിതയുടെ കറുപ്പുദുരൈ എന്നിവയടക്കം 12 ചിത്രങ്ങളും മത്സരത്തിനുണ്ട്. മലയാളത്തില്‍ നിന്നുള്ള 65 ചിത്രങ്ങളുള്‍പ്പെടെ 109 ചിത്രങ്ങളാണ് തമിഴ് മലയാളം മേഖല ജൂറിക്ക് മുന്‍പിലെത്തിയത്. കൊവിഡ് മൂലം 2019ലെ പുരസ്‌കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കുവാന്‍ സാധിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button