GeneralLatest NewsMollywoodNEWSSocial Media

ആ ചിരി ഇപ്പോഴുമുണ്ട് ; പഴയകാല ചിത്രവുമായി രചന നാരായണൻകുട്ടി

23 വർഷം മുമ്പത്തെ ഫോട്ടോയാണ് രചന നാരായണൻകുട്ടി പങ്കുവച്ചിരിക്കുന്നത്

മലയാളത്തിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് രചന നാരായണൻകുട്ടി. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ രചന പങ്കുവെച്ച തന്റെ ഒരു പഴയകാല ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. രചന നാരായണൻകുട്ടിയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ഇത്.

”ചിലര്‍ പറയുന്നു. ഞാൻ ഇപ്പോഴും ഒരുപോലെയാണ് എന്ന്. ഒരുപക്ഷേ. പക്ഷേ എനിക്ക് അറിയാം ആ ചിരി ഇപ്പോഴുമുണ്ടെന്ന് എന്നാണ് രചന നാരായണൻകുട്ടി ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതിയരിക്കുന്നത്. 23 വർഷം മുമ്പത്തെ ഫോട്ടോയാണ് ഇത്.

https://www.instagram.com/p/CM93eOxBVi8/?utm_source=ig_web_copy_link

തീര്‍ഥാടനം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രചന നാരായണൻകുട്ടി നായികയായിട്ടും സഹനടിയായിട്ടും ഒട്ടേറെ കഥാപാത്രങ്ങളെ ചെയ്‍തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button