GeneralLatest NewsMollywoodNEWSSocial Media

പാർട്ടിയെ നോക്കാതെ വ്യക്തിയെ മാത്രം നോക്കി വോട്ട് ചെയ്യാൻ പറയുന്നത് അരാഷ്ട്രീയത ; ഹരീഷ് ശിവരാമകൃഷ്ണൻ

ഹരീഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്

പ്രേക്ഷകർക്ക് പ്രിയങ്കരനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഹരീഷിന്റെ പാട്ട് വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും തരംഗമാകാറുണ്ട്. ‘അകം’ എന്ന സംഗീത ബാന്‍ഡിന് പുറമെ മലയാളത്തില്‍ പിന്നണി ഗാനരംഗത്തും സജീവമാണ് ഹരീഷ്. ഇപ്പോഴിതാ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകൾ വ്യക്തമാക്കികൊണ്ട്  ഹരീഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

പാർട്ടിയെ നോക്കാതെ വ്യക്തിയെ മാത്രം നോക്കി വോട്ട് ചെയ്യാൻ പറയുന്നത് തികഞ്ഞ അരാഷ്ട്രീയത ആണെന്നാണ് ഹരീഷ് ശിവരാമകൃഷ്ണൻ പറയുന്നത്.

ഹരീഷ് ശിവരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ആരെയും പാർട്ടി നോക്കാതെ ജയിപ്പിക്കാൻ പറയുന്നത് തികഞ്ഞ ആരാഷ്ട്രീയത ആണു. ഓരോ വ്യക്‌തിയും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ടീയത്തിൽ വിശ്വസിക്കുന്നവരാണ്. അങ്ങനെ ഇരിക്കെ മനുഷ്യൻ നല്ലത്, പാർട്ടി മോശം എന്ന് പറയുന്നത് വൈരുദ്ധ്യാത്മകമാണ്.

നിലപാടുകൾ അറിഞ്ഞു വോട്ട് ചെയ്യുക. ഭരണ ഘടനയെ കാത്തു സൂക്ഷിക്കാൻ ആണു ഭരണ സംവിധാനങ്ങൾ. വൈകാരിക വിഷയങ്ങൾ , വിശ്വാസം എന്നിവ അതിനു ശേഷം മാത്രമേ വരാവൂ.

shortlink

Post Your Comments


Back to top button