GeneralLatest NewsMollywoodNEWS

ഇനി പ്രചാരണത്തിനിറങ്ങാനില്ല ; നടൻ സലിംകുമാർ

ഡോക്ടർ പറഞ്ഞതുകൊണ്ട് റെസ്റ്റെടുക്കുകയാണെന്ന് സലിംകുമാർ

കൊച്ചി : ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനില്ലെന്നു നടൻ സലിംകുമാർ. ഇതിനോടകം പത്തു മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനു പോയെന്നും. ഡോക്ടർ പറഞ്ഞതുകൊണ്ട് റെസ്റ്റെടുക്കുകയാണെന്നും സലിംകുമാർ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ട വിഡിയോയും ഓഡിയോയും എല്ലാം അയച്ചു തരാമെന്നും നടൻ പറഞ്ഞു.

‘‘ പത്തു മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനു പോയി. ശാരീരികമായി വയ്യാതായി. ഡോക്ടർ പറഞ്ഞതുകൊണ്ട് റെസ്റ്റെടുക്കുകയാണ്. പ്ലീസ് നിങ്ങൾക്കു വേണ്ട വിഡിയോയും ഓഡിയോയും ഉടനെ അയച്ചു തരാം ’’ – സലിം കുമാർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button