GeneralLatest NewsMollywoodNEWSSocial Media

എത്ര പേരുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട് ? വെളിപ്പെടുത്തി മഞ്ജു വാര്യർ

ഫോൺ ചോദ്യങ്ങൾക്ക് മറുപടിയുമായി മഞ്‍ജു വാര്യർ

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പുത്തൻ മേക്ക് ഓവർ ചിത്രങ്ങളും മറ്റുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം വ്യത്യസ്ത മേക്കോവറിലൂടെ ഓരോ തവണയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സിനിമകൾ ഇറങ്ങുമ്പോഴും വമ്പൻ മേക്കോവറിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോൾ ഏറ്റവും പുതിയതായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത് മഞ്ജുവിന്റെ രസകരമായൊരു വീഡിയോ അഭിമുഖമാണ്.

ഈയടുത്തായി വൈറലായി ചിത്രത്തിലെ ഡ്രസ്സും ശ്രദ്ധ നേടുകയാണല്ലോ, എവിടുന്നാണ് വാങ്ങിയത് എന്ന ചോദ്യത്തിന് “അത് പണ്ടെവിടുന്നോ 50 ​ശതമാനം ഓഫിനു വാങ്ങിയ ഡ്രസ്സായിരുന്നു,” എന്നായിരുന്നു മഞ്ജു പറഞ്ഞത്.

ഫോണിൽ അവസാനം എടുത്ത ഫോട്ടോ ഏതെന്ന ചോദ്യത്തിന്, ഗാലറിയിലാണോ? അത് മമ്മൂക്കയുടെ ഒരു വീഡിയോ ആണ് എന്നായിരുന്നു മഞ്ജുവിന്റെ ഉത്തരം. ‘ദി പ്രീസ്റ്റിന്റെ’ ലൊക്കേഷനിൽ മമ്മൂക്ക എടുത്ത മഞ്ജുവിന്റെ ഫോട്ടോയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് മഞ്ജു കാണിച്ചത്.

ഫോണിൽ തന്നെ ഏറ്റവും കൂടുതല്‍ വിളിക്കുന്നതാര് എന്ന ചോദ്യത്തിന് അമ്മ എന്നും അവ പറഞ്ഞു. എത്ര പേരെ ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്ന ചോദ്യത്തിൽ ചിലപ്പോൾ നൂറിൽ മുകളിൽ കോൺടാക്റ്റുകൾ കാണുമെന്നു മഞ്‍ജു വെളിപ്പെടുത്തി. ‘പലപ്പോഴും അറിയാത്ത ആളുകളാവും അത്. നമ്മളെന്തെങ്കിലും തിരക്കിലിരിക്കുന്ന സമയത്ത് മെസേജ് അയക്കാതെ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ഹോൾഡ് ചെയ്ത് വെയ്ക്കും. അത്യാവശ്യമുണ്ടെങ്കിൽ ടെക്സ്റ്റ് ചെയ്യുമല്ലോ,’ മഞ്‍ജു പറഞ്ഞു.

മഞ്‍ജു വിളിച്ചാൽ ഫോൺ എടുക്കാത്തതായി ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ആരും ഇല്ല എന്നും താരം പറഞ്ഞു.

മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുർമുഖം’. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നത്. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button