CinemaGeneralKeralaMollywoodNEWS

നടൻ മമ്മൂട്ടിയും ഭാര്യയും വോട്ട് രേഖപ്പെടുത്തി

മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. ഭാര്യ സുൽഫാത്തിനൊപ്പമാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്. തൃക്കാക്കര നിയോജകമണ്ഡലത്തിലെ പൊന്നുരുന്നിലെ 63-ാം ബൂത്ത് നമ്പറിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് കാലമാണ് എല്ലാവരും സൂക്ഷിക്കണമെന്നും മമ്മൂട്ടി വോട്ട് ചെയ്തതിന് ശേഷം പറഞ്ഞു.

അതേസമയം, വിവിധ ജില്ലകളായി നിരവധി താരങ്ങളാണ് വോട്ട് രേഖപ്പെടുത്താനായി എത്തിയത്. പ്രവനാതീതമായ തെരഞ്ഞെടുപ്പാകും ഉണ്ടാവുകയെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കർ പറഞ്ഞു. എല്ലാ തവണയും താൻ വോട്ട് ചെയ്യാറുണ്ടെന്നും പുലർച്ചെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താറുണ്ടെന്നും രഞ്ജി പണിക്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button