CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിയേയും മോഹന്‍ലാലിനെയും രക്ഷിച്ച വക്കീല്‍ : നടി ശാന്തിപ്രിയയ്ക്ക് പറയാനുള്ളത്!

രണ്ടു സിനിമകളില്‍ ഇത്രയും വലിയ താരങ്ങളുടെ കൂടെ ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് അനുഗ്രമായി തന്നെ വിശ്വസിക്കാനാണ് ഇഷ്ടം

‘ഗാനഗന്ധര്‍വന്‍’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ രക്ഷിക്കുന്ന വക്കീല്‍ കഥാപാത്രമായും, ‘ദൃശ്യം-2’ വില്‍ മോഹന്‍ലാലിന്‍റെ രക്ഷയായി എത്തുന്ന വക്കീല്‍ കഥാപാത്രവും ചെയ്ത നടി ശാന്തിപ്രിയ ഇരു സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചതിന്റെ അനുഭവത്തെക്കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.

നടി ശാന്തിപ്രിയയുടെ വാക്കുകള്‍.

“ഇപ്പോഴും മമ്മുക്കയോടൊപ്പവും, ലാലേട്ടനോടൊപ്പവും അഭിനയിച്ചതിന്റെ അത്ഭുതവും അമ്പരപ്പും മാറിയിട്ടില്ല. കൂടെ അഭിനയിക്കുന്നവരോടായാലും, ജോലി ചെയ്യുന്നവരോടായാലും അത്ര നന്നായാണ് ലാലേട്ടനും മമ്മുക്കയും പെരുമാറുന്നത്. അത് കണ്ടു പഠിക്കേണ്ടത് തന്നെയാണ്. രണ്ടു പേരും ഡൌണ്‍ ടു എര്‍ത്താണ്. ഇത്രയും വലിയ താരങ്ങളെ കാണുമ്പോള്‍ സ്വാഭാവികമായും എങ്ങനെ പെരുമാറണം, എന്ത് സംസാരിക്കാം എന്നൊക്കെ നമുക്കും സംശയം തോന്നും. നമ്മുടെ മനസ്സില്‍ ഇങ്ങനെയൊരു ചിന്തയുണ്ടെന്ന് അറിഞ്ഞു തന്നെയാണ് അവര്‍ അത്ര കംഫര്‍ട്ടബിളാക്കി പെരുമാറിയത്. രണ്ടു സിനിമകളില്‍ ഇത്രയും വലിയ താരങ്ങളുടെ കൂടെ ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് അനുഗ്രമായി തന്നെ വിശ്വസിക്കാനാണ് ഇഷ്ടം. എന്റെ കഥാപാത്രം ഭംഗിയായതിനു പിന്നില്‍ അവരുടെ പിന്തുണയും കൂടെയുണ്ട്. ഞാന്‍ കംഫര്‍ട്ടബിളായല്ല അഭിനയിക്കുന്നതെങ്കില്‍ അതിന്റെ അഭംഗിയും കണ്ടേനെ. എനിക്ക് കിട്ടുന്ന അഭിനന്ദനങ്ങളില്‍ അവരുടെ പങ്കും എടുത്ത് പറയണം”. നടി ശാന്തിപ്രിയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button