CinemaGeneralLatest NewsMollywoodNEWSSocial Media

പൃഥ്വിരാജിന് നിർദ്ദേശങ്ങൾ നൽകി സംവിധായകൻ മോഹൻലാൽ ; ‘ബറോസ്’ ലൊക്കേഷൻ സ്റ്റിൽ വൈറലാകുന്നു

പൃഥ്വിരാജ് തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിൽ നടൻ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ കഥാപാത്രമായ പൃഥ്വിരാജിന് നിർദ്ദേശങ്ങൾ നൽകുന്ന സംവിധായകൻ മോഹൻലാലിൻറെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

പൃഥ്വിരാജ് തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രത്തിന്‍റെ രചയിതാവ് ജിജോ പുന്നൂസും ഫ്രെയ്‍മില്‍ ഉണ്ട്.

https://www.facebook.com/PrithvirajSukumaran/posts/308256064000287

നേരത്തെ സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിനത്തിലെ വീഡിയോയും ചിത്രങ്ങളുമൊക്കെ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു
2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹന്‍ലാലിന്‍റെ സ്വപ്ന പ്രോജക്ട് ആണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ ‘ഭൂത’ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.

shortlink

Related Articles

Post Your Comments


Back to top button