CinemaGeneralLatest NewsMollywoodNEWS

ഒടിടി റിലീസിനൊരുങ്ങി സുരേഷ് ഗോപിയുടെ ‘അത്ഭുതം’ ; വിഷു ദിനത്തിൽ റിലീസ്

സംവിധായകൻ ജയരാജും നടൻ സുരേഷ് ഗോപിയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന ചിത്രമാണ് ‘അത്ഭുതം’. 2005ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നാളെ പ്രേക്ഷകരിലേക്കെത്തുകയാണ്. നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ഈ ഹിറ്റ് കോമ്പോയുടെ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ഹൈദരാബാദിനെ രാമോജി ഫിലിം സിറ്റിയിൽ വച്ചായിരുന്നു ജയരാജിന്റെ നവരസ സീരീസിലെ നാലാമതായെത്തിയ ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത്. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെഎപിഎസി ലളിത, മമത മോഹൻദാസ്, കാവാലം ശ്രീകുമാർ തുടങ്ങിയവർക്കൊപ്പം ഹോളിവുഡ് താരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് ഈ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ജയരാജ് ഒരുക്കിയ കളിയാട്ടം എന്ന സിനിമയ്ക്കാണ് സുരേഷ് ഗോപിയ്ക്ക് ദേശീയ അവാർഡ് ലഭിച്ചത്. അസാമാന്യമായ അഭിനയമികവാണ് കളിയാട്ടം എന്ന സിനിമയുടെ ജീവനെന്ന് ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള മഞ്ജു വാര്യര്‍ പോലും അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button