CinemaGeneralLatest NewsMollywoodNEWS

ലൂസിഫറിലെ ഒരു സീന്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ അങ്ങനെ പ്രതികരിച്ചത് അതിശയമുണ്ടാക്കി!: മഞ്ജു വാര്യര്‍

ലൂസിഫറില്‍ ലാലേട്ടൻ ഇല്ലാത്ത എന്റെ ഒരു സീൻ ഉണ്ടായിരുന്നു

മോഹൻലാൽ – മഞ്ജുവാര്യർ കൂട്ടുകെട്ട് നിരവധി ഹിറ്റ് സിനിമകളിലെ അവിഭാജ്യഘടകമായിട്ടുണ്ട്. മഞ്ജുവാര്യർ എന്ന നായിക നടി, മോഹൻലാൽ സിനിമകളിലാണ് ഏറ്റവും കൂടുതൽ നായികയായി അഭിനയിച്ചിട്ടുള്ളത്. മോഹൻലാലിന്റെ ഹീറോയിൻ അല്ലായിരുന്നെങ്കിലും പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിറിലും മഞ്ജു വാര്യർ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. മലയാള സിനിമയിൽ വാണിജ്യപരമായി വൻ മുന്നേറ്റം ഉണ്ടാക്കിയ ‘ലൂസിഫർ’ മോഹൻലാൽ – മഞ്ജുവാര്യർ കൂട്ടുകെട്ടിലെ സിനിമ എന്ന നിലയിലും ശ്രദ്ധനേടിയിരുന്നു. ‘ലൂസിഫർ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് മോഹൻലാൽ തന്നെ പ്രശംസിച്ച ഒരു അനുഭവത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മഞ്ജു വാര്യർ. ഒരു സ്വകാര്യ എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജു വാര്യര്‍ ഇതിനെക്കുറിച്ച് പറഞ്ഞത്.

മഞ്ജു വാര്യരുടെ വാക്കുകള്‍

“ലൂസിഫറില്‍ ലാലേട്ടൻ ഇല്ലാത്ത എന്റെ ഒരു സീൻ ഉണ്ടായിരുന്നു. അത് കണ്ടു കഴിഞ്ഞിട്ട് അദ്ദേഹം എന്റെ അടുത്ത് വന്നു നന്നായി എന്നുപറഞ്ഞ് പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിന് പോലെ വലിയ ഒരു താരത്തിനു അത് ശ്രദ്ധിച്ച ശേഷം എന്നെ പ്രശംസിക്കേണ്ട  ആവശ്യം ഉണ്ടോ എന്ന് ചോദിച്ചാൽ അങ്ങനെയൊരു ആവശ്യം തന്നെയില്ല. സ്വന്തം സീനുകളുടെ മാത്രം കാര്യം നോക്കിയാൽ മതി. പക്ഷേ എന്റെ അഭിനയം കണ്ട് ഇങ്ങനെ പറയാനുള്ള ഒരു മനസ്സ് അദ്ദേഹം കാണിച്ചു അതൊരു വലിയകാര്യം തന്നെയാണ്”.

shortlink

Related Articles

Post Your Comments


Back to top button