CinemaGeneralLatest NewsMollywoodNEWSSocial MediaVideos

ഡ്യൂപ്പ് ഇല്ലാതെ സാഹസിക രംഗങ്ങൾ ചെയ്ത് മഞ്ജു വാര്യർ ; ചതുർമുഖത്തിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടു

മഞ്ജു വാര്യരും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമാണ് ചതുർമുഖം. സിനിമയിൽ നിരവധി സാഹസികത നിറഞ്ഞ രംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഈ രംഗങ്ങൾ എല്ലാം ഡ്യൂപ്പിന്റെ സഹായങ്ങൾ ഒന്നുമില്ലാതെ മഞ്ജു തനിയെയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

എന്നാൽ ആക്ഷൻ അല്ലെങ്കിലും സാഹസിക രംഗം ഡ്യൂപ്പ് ഇല്ലാതെ ചെയ്തിരിക്കുകയാണ് മഞ്ജു വാര്യർ. ചതുർമുഖം സക്സസ് സോംഗിലാണ് ഈ രംഗം ഉൾപ്പെട്ടിട്ടിരിക്കുന്നത്. രണ്ട് ചങ്ങലകളിൽ തൂങ്ങി മുകളിലേക്ക് പൊങ്ങി മലക്കംമറിയുന്ന രംഗമാണ് മഞ്ജു വാര്യർ അവതരിപ്പിച്ചിരിക്കുന്നത്.

വിധു പ്രതാപും മിഥുന്‍ അശോകനും ചേർന്നൊരുക്കിയ ഗാനം പാടിയതും വിധു പ്രതാപാണ്.

shortlink

Related Articles

Post Your Comments


Back to top button