CinemaGeneralLatest NewsNEWSTollywood

ദുൽഖർ വീണ്ടും തെലുങ്കിലേക്ക് ; ചിത്രീകരണത്തിനായി കശ്‍മീരിലെത്തി താരം

'ലഫ്. റാം' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്

തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി നടൻ ദുല്‍ഖര്‍ സൽമാൻ കശ്‍മീരിലെത്തി. ‘സല്യൂട്ട്’ പാക്കപ്പ് ആയതിനു തൊട്ടുപിന്നാലെയാണ് ദുൽഖർ പുതിയ സിനിമയിൽ ജോയിൻ ചെയ്തത്.

ദുല്‍ഖറിന്‍റെ ജന്മദിനത്തിലാണ് ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രഖ്യാപനം നടന്നത്.’ലഫ്. റാം’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ് ചിത്രമെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. 1964 ആണ് കഥയുടെ കാലം. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നുമാണ് ഹനു രാഘവപ്പുഡി പറഞ്ഞിരുന്നത്.

https://www.instagram.com/p/CNyuCnoJvUH/?utm_source=ig_web_copy_link

വൈജയന്തി മൂവീസിന്‍റെ ബാനറില്‍ പ്രിയങ്ക ദത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന ‘മഹാനടി’യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ ആയിരുന്നു. തെലുങ്കിനു പുറമെ മലയാളം, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അതേസമയം ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button