GeneralLatest NewsNEWSTV Shows

ഈ ശ്വേതേനെ ഒരു പക്കോടക്കും തോല്‍പ്പിക്കാനാവില്ല മക്കളെ; പിസിഒഡി മൂലം ബുദ്ധിമുട്ടുന്ന സ്ത്രീകളോട് ശ്വേതയുടെ വാക്കുകൾ

അലോപ്പതിയും ആയുര്‍വേദവും ഹോമിയോ ഉം തുടങ്ങി എല്ലാ ചികിത്സ രീതികളും പരീക്ഷിച്ചിട്ടുണ്ട്

പിസിഒഡിഅഥവാ Polycystic ovary syndrome പല സ്ത്രീകളെയും അലട്ടുന്ന ബുദ്ധിമുട്ടാണ്. പതിവു തെറ്റി വരുന്ന മാസമുറകള്‍, നിയന്ത്രിക്കാനാകാത്ത ശരീര വണ്ണം അങ്ങനെ ഒട്ടേറെ ബുദ്ധിമുട്ടുകളുള്ള ഈ അവസ്ഥ ഒരുപാട് പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇത്തരം ബുദ്ധിമുട്ടു അനുഭവിക്കുന്ന സ്ത്രീകളോട് തന്റെ അനുഭവം പങ്കുവച്ചു എത്തിയിരിക്കുകയാണ് സീ കേരളം ചാനലിലെ സരിഗമപ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ ശ്വേത അശോക്. PCOD എന്ന രോഗവസ്ഥ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെപ്പറ്റി ശ്വേത ഫെയ്സ്ബുക്കില്‍ പങ്കുവച്ചു

കുറിപ്പ് പൂർണ്ണ രൂപം

ഇത് വിജയത്തിന്റെയോ പരാജയത്തിന്റെയോ കഥ അല്ലെന്നു പറഞ്ഞു കൊണ്ട് എന്റെ കഥ ഞാന്‍ പറയട്ടെ . 21 ആം വയസ്സില്‍ ഫസ്റ്റ് ഇയര്‍ പിജി വെക്കേഷന്‍ സമയത്താണ് 58 കിലോ ഭാരത്തില്‍ നിന്ന് 62 ലേക്ക് ഒറ്റ ചാട്ടം ചാടിയത് . ചെറുപ്പം മുതലേ അശ് ചേച്ചി എന്റെ അനിയത്തിയെ പോലെ ഉണ്ടെന്നു എല്ലാരും പറഞ്ഞുതുകൊണ്ടാണോ , എന്റെ ഒണക്കന്‍ ചിന്താരീതി കൊണ്ടാണോ എന്നറിയില്ല (എന്റെ )വണ്ണം കൂടുന്നതിനോട് എനിക്ക് ഒരു താല്പര്യവുമില്ലായിരുന്നു . കുറഞ്ഞ മാസങ്ങള്‍ കൊണ്ടു വണ്ണം പെട്ടെന്ന് കൂടിയതിനും , പതിവു തെറ്റി വരുന്ന മാസമുറകള്‍ക്കും, കഴുത്തിലും മുഖത്തും വന്ന കറുപ്പ് വരകള്‍ക്കും , പൂങ്കുല പോലെ ഇല്ലെങ്കിലും അത്യാവശ്യം കട്ടിയുള്ള മുടി എല്ലാം കൊഴിഞ്ഞു പീച്ചിമ്ബാല് ആയതിനും എല്ലാം കാരണം Polycystic ovary syndrome എന്ന എന്തോ ഒരു സാധനം ആണെന്ന് പറഞ്ഞപ്പോള്‍ “ഉയെന്റെ പടച്ചോനെ ഞാനിപ്പം മരിക്കുഓളി ” എന്ന പേടിയേനു . പിന്നെ ഡോക്ടര്സിന്റെ കൃത്യമായ ഉപദേശവും , ഗൂഗിള്‍ അച്ചാച്ചന്റെ കൊറേ എഴുത്തുകളും വായിച്ചപ്പോ മനസിലായി മ്മള് ഒറങ്ന്നതും ത് ന്ന് ന്നതു എല്ലൊ ഒന്ന് ക്രമീകരിച്ചാല്‍ ഈ സാധനത്തിന കൊറച്‌ച്‌ control ചെയ്യാനാവും എന്ന് . അപ്പൊ തൊടങ്ങിയ ഭക്ഷണ ക്രമീകരണങ്ങളും വ്യായാമവും ഒക്കെ ഇപ്പഴും കൂടെയുണ്ട് .

read also:അമ്പിളി ഇപ്പോഴും എന്റെ ഭാര്യയാണ്, കൂടുതല്‍ എന്തു പറയണം; അമ്പിളി ദേവിയുമായുള്ള വേര്‍പിരിയൽ വാർത്തയെക്കുറിച്ചു ആദിത്യന്‍

അലോപ്പതിയും ആയുര്‍വേദവും ഹോമിയോ ഉം തുടങ്ങി എല്ലാ ചികിത്സ രീതികളും പരീക്ഷിച്ചിട്ടുണ്ട്(ഇതൊക്കെ കൃത്യമായിട്ടു ചെയ്യുമോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു )എന്നാല്‍ വണ്ണത്തിനും സിന്‍ഡ്രത്തിനും എന്തെങ്കിലും വ്യത്യാസം വന്നിനോ ന്ന് ചോയ്ച്ചാല്‍ എനക്കൊരു മറുപടി തരാന്‍ പറ്റൂല്ല . ഒരു എനര്‍ജി ക്ക് ഫ്രണ്ട്സിനോട് പറഞ്ഞു നമുക്ക് വണ്ണം കുറയ്ക്കാന്‍ ഒരു challenge ചെയ്യാം എന്നു. ഒരുമാസം ഒരു ദിവസം വിട്ടുപോവാതെ കൃത്യമായി excrcise ചെയ്ത പക്കോഡ (PCOD ക്ക്‌ മലയാളം translation app കൊടുത്ത പേര് ) ഉള്ള എന്റെ വണ്ണം ഒരു തരി കുറഞ്ഞില്ല എന്റെ കൂടെ excercise ചെയ്ത ഫ്രണ്ട്സിന്റെ വണ്ണവും കുറഞ്ഞു അവര്‍ excercise ഉം നിര്‍ത്തി , എന്താല്ലേ . മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു മ്മളെ പക്കോഡ ഇപ്പോം കൂടെത്തന്നെണ്ട് .

ഇതിനിടയില്‍ വന്ന depression ഉം മാനസിക സമ്മര്‍ദ്ദങ്ങളും ഒക്കെ ആയിരിക്കണം വണ്ണം 69 വരെ എത്തിയപ്പോ വണ്ണം കുറയണ്ട ഹെല്‍ത്തി ആയിരുന്നാല്‍ മതി എന്നായി ചിന്ത . പിന്നെ ഒന്നും നോക്കിയില്ല ഒന്നും കൂടി ഗുളികകളുടെ കൂടെ കൂടി . ഇതിനോടൊപ്പം ഡോക്ടര്‍ പറഞ്ഞുതന്ന intermittent fasting um , mostly vegetarian ഭക്ഷണരീതിയും പിന്തുടര്‍ന്നപ്പോള്‍ 69നിന്ന് 64ലേക് ഒരു പിന്‍ ചാട്ടം അങ്ങു ചാടി . ഈ ശ്വേതേനെ ഒരു പക്കോടക്കും തോല്‍പ്പിക്കാനാവില്ല മക്കളെ. PCOD കൊണ്ട് വിഷമിക്കുന്ന എന്റെ എല്ലാ പ്രിയ കൂട്ടുകാരികളോടും പറയാനാഗ്രഹിക്കുന്നു നമ്മള്‍ മുന്നേറിക്കൊണ്ടേയിരിക്കും ഫാസ്റ്റിംഗും excerciseum balanced food കഴിച്ചും . നിങ്ങളുടെ ലക്ഷ്യം എന്താണോ അത് കാണുന്നത് വരെ

shortlink

Post Your Comments


Back to top button