CinemaGeneralLatest NewsMollywoodNEWS

‘വരവ് ‘ ; പുതിയ ചിത്രവുമായി ടൊവിനോ തോമസ്

ടൊവിനോ തോമസിനെ നായകനാക്കി രാകേഷ് മണ്ടോടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരവ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മോഹൻലാൽ തന്റെ ഒഫിഷ്യൽ പേജിലൂടെ പുറത്തുവിട്ടു. ഗോദ, തിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന രാകേഷ് മണ്ടോടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വരവ്.

പതിയറ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പ്രദീപ് കുമാർ പതിയറ ആണ് ചിത്രം നിർമ്മിക്കുന്നത്. രാകേഷ് മണ്ടോടിയോടൊപ്പം സരേഷ് മലയൻകണ്ടി, പ്രശസ്ത ഗാന രചയിതാവ് മനു മഞ്ജിത്ത് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

വിശ്വജിത് ഒടുക്കത്തിലാണ് വരവിന് ക്യാമറ ചലിപ്പിക്കുന്നത്. തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന സംഗീത സംവിധായകൻ ഗുണ ബാലസുബ്രമണ്യൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

മികച്ച സൗണ്ട് ഡിസൈനിങ്ങിനുള്ള നാഷണൽ അവാർഡ് ജേതാവും, ഹോളിവുഡ്, ബോളിവുഡ്, തമിഴ്, തെലുങ്ക ചിത്രത്തിൽ പ്രവർത്തിച്ചു അനുഭവ സമ്പത്തുള്ള പി.എം സതീഷാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. ക്രീയേറ്റീവ് ഡയറക്ടർ- മനു സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-ദിവ്യ സ്വരൂപ് ഫിലിപ്പ്.

പ്രമുഖ പ്രൊഡക്ഷൻ, ഡിസ്ട്രിബൂഷൻ കമ്പനി കലാസംഘം ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. പോസ്റ്റർ ഡിസൈൻ-സീറോവ് ഉണ്ണി. ഈ വർഷം അവസാനത്തോടെ ആവും വരവിന്റെ ചിത്രീകരണം ആരംഭിക്കുക. ചിത്രം ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

 

shortlink

Related Articles

Post Your Comments


Back to top button