GeneralLatest NewsMollywoodNEWS

ചെറുപ്പമായി ഇരിക്കുന്നുവെന്ന് കേള്‍ക്കുന്നതേ എനിക്ക് ഇഷ്ടമല്ല, പ്രായത്തിലല്ല കാര്യം മുഖത്തെ സന്തോഷത്തിലാണ് ; മഞ്ജു

സത്യത്തില്‍ പ്രായമാവുന്നു എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണെന്ന് മഞ്ജു

മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ഓരോ ചിത്രങ്ങൾ ഇറങ്ങുമ്പോഴും ഗംഭീര മേക്കോവറാണ് താരം നടത്തുന്നത്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ മഞ്ജുവിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഓരോ ദിവസം കഴിയുന്തോറും മഞ്ജു കൂടുതൽ ചെറുപ്പമായി വരുകയാണ്. എന്നാൽ ഇത്തരം കമന്റുകൾ ഒന്നും മഞ്ജുവിന് ഇഷ്ടമല്ല എന്ന് പറയുന്നു. പ്രായത്തിലല്ല കാര്യം, മുഖത്തെ സന്തോഷത്തിലാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു. സില്ലിമോക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.

‘പ്രായം പിന്നോട്ട് സഞ്ചരിയ്ക്കുന്നു, ചെറുപ്പമായിരിയ്ക്കുന്നു എന്ന് കേള്‍ക്കുന്നത് എനിക്ക് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല. പ്രായമാവുന്നത് സ്വാഭാവികമാണ്. ആരാണെങ്കിലും പ്രായമാവും. സത്യത്തില്‍ പ്രായമാവുന്നു എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. പ്രായമാവുന്നതിനെ സന്തോഷത്തോടെ അനുഭവിയ്ക്കുകയാണ് വേണ്ടത്. ഞാന്‍ വിശ്വസിക്കുന്ന ഒരു കാര്യം എന്താണെന്ന് വച്ചാല്‍, ചെറുപ്പമോ പ്രായമോ ഒന്നുമല്ല വിഷയം. നിങ്ങള്‍ സന്തോഷത്തോടെയാണോ ഇരിയ്ക്കുന്നത് എന്നത് മാത്രമാണ് കാര്യം. എന്റെ ഫോട്ടോകള്‍ക്ക് ചെറുപ്പമായി എന്ന കമന്റ് വരുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണത്. സന്തോഷമാണ് പ്രധാനം. ചെറുപ്പമാണെങ്കിലും പ്രായമാണെങ്കിലും സന്തോഷിച്ചുകൊണ്ടിരിയ്ക്കുക”- മഞ്ജു വാര്യര്‍ പറഞ്ഞു.

അതുപോലെ തന്നെ സൂപ്പര്‍ലേഡി എന്ന പദവിയോടും മഞ്ജുവിന് താത്പര്യമില്ലത്രെ. ചിരിക്കാന്‍ ആഗ്രഹിയ്ക്കുന്ന ആളാണ് താന്‍ എന്നും മഞ്ജു പറയുന്നു. മറ്റുള്ളവരെ ചിരിപ്പിയ്ക്കാനുള്ള കഴിവ് എനിക്ക് ഇല്ലെങ്കിലും, ചിരിയ്ക്കാന്‍ കിട്ടുന്ന ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല എന്നാണ് മഞ്ജു പറഞ്ഞത്. സിനിമയ്ക്കകത്തെ നാല് സുഹൃത്തുക്കള്‍ ആരൊക്കെയെന്ന ചോദ്യത്തിന് ഭാവന, സംയുക്ത വര്‍മ, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗീതു മോഹന്‍ദാസ് എന്നിവരുടെ പേരാണ് മഞ്ജു പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button