GeneralLatest NewsNEWS

ഞാൻ ഉൾപ്പടെ നിരവധി ആളുകളുടെ ജീവിതം മാറ്റി മറിച്ച സിനിമയാണ് ‘ആര്യ’ ; അല്ലു അർജ്ജുൻ

സുകുമാറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 'ആര്യ'

തെലുങ്കിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജ്ജുൻ. ‘ആര്യ’ എന്ന ചിത്രമാണ് അല്ലു അർജ്ജുന്റെ കരിയറിൽ വഴിത്തിരിവായി മാറിയത്. മെയ് 7 ന്, ചിത്രം റിലീസ് ചെയ്തിട്ട് 17 വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ്. ഒരു നടന്‍ എന്ന നിലയില്‍ തന്റെ ഗതി തന്നെ മാറ്റിയ ചിത്രമാണ് ആര്യ എന്ന് അല്ലു അര്‍ജ്ജുന്‍ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രത്തെ കുറിച്ച് അല്ലു അര്‍ജ്ജുന്‍ വാചാലനായി.

അല്ലു അർജ്ജുന്റെ കുറിപ്പ്

”ഈ സിനിമ നിരവധി ആളുകളുടെ ജീവിതം മാറ്റി മറിച്ചു. ഒരു നടന്‍ എന്ന നിലയില്‍ എന്റെ ഗതി മാറ്റി. സംവിധായകന്‍ എന്ന നിലയില്‍ സുകുമാര്‍ സാറിന്റെ ജീവിതം തന്നെ മാറ്റി. നിര്‍മാതാവ് എന്ന നിലയില്‍ ദില്‍ രാജു സാറിന്റെയും, സംഗീത സംവിധായകന്‍ എന്ന നിലയില്‍ ഡി എസ് പിയുടെയും, ഛായാഗ്രഹകന്‍ എന്ന നിലയില്‍ രത്‌നവേലു സാറിന്റെ, വിതരണക്കാരന്‍ എന്ന നിലയില്‍ ബണ്ണി വാസു സര്‍.. അങ്ങനെ പലരുടെയും ജീവിതം മാറ്റി മറിച്ച ചിത്രമാണ്.ആര്യ എന്ന മാന്ത്രിക ചിത്രം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വന്നതിന് നന്ദി. ഞങ്ങളുടെയെല്ലാം ജീവിതത്തിലെ നാഴികക്കല്ലായി ആ സിനിമയെ എന്നും വിലമതിക്കും. നന്ദി.. എന്നെന്നേക്കും നന്ദി- എന്നാണ് ആര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

2004 ല്‍ റിലീസ് ആയ ‘ആര്യ’ സുകുമാറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. ആര്യ എന്ന ചിത്രത്തിന് കേരളത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്. ഹീറോയിസവും കോമഡിയും നിറഞ്ഞ കഥാപാത്രവും അല്ലു അര്‍ജ്ജുന്റെ ഡാന്‍സും എന്നും കൈയ്യടി നേടിയിട്ടുണ്ട്. അനു മേഹ്ത എന്ന നടിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

പുഷ്പ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലാണ് അല്ലു അര്‍ജ്ജുന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ആര്യയുടെ സംവിധായകന്‍ സുകുമാര്‍ തന്നെയാണ് പുഷ്പയുടെയും സംവിധായകന്‍. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. രശ്മിക മന്ദാന നായികയായെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button