BollywoodGeneralLatest NewsMollywoodNEWSSocial Media

സണ്ണിയെ കണ്ട് ആർപ്പു വിളിച്ച് മലയാളി യുവാക്കൾ ; നാലുപേരെയും കണ്ടെത്തി നന്ദി അറിയിച്ച് താരം

ആരാധകരെ കണ്ടെത്തി നന്ദി അറിയിച്ച് സണ്ണി

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. കേരളത്തിലും അനേകം ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്നെ അത്ഭുതപ്പെടുത്തിയ കേരളത്തിലെ ആരാധകരെ കുറിച്ച് സണ്ണി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സണ്ണിയെ അവിചാരിതമായി കണ്ടതും ആർപ്പു വിളിക്കുന്ന നാലു മലയാളി ചെറുപ്പക്കാരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സണ്ണിയുടെ കുറിപ്പ്.

ഈ ചിത്രം പോസ്റ്റ് ചെയ്ത് ഇവർ ആരെല്ലാമാണെന്നു കണ്ടെത്താൻ വേണ്ടിയാണ് സണ്ണി ശ്രമിച്ചത്. ഇപ്പോളിതാ ആ ആരാധകരെ സണ്ണി തന്നെ കണ്ടെത്തിയിരിക്കുകയാണ്.

ലീൻ വിനോദ്, സിജിൻ, സ്റ്റെവിൻ, സച്ചു എന്നിവരാണ് ഈ ചിത്രത്തിലുള്ളത്. ഇവർക്ക് സണ്ണി നന്ദി അറിയിക്കുന്നുമുണ്ട്. തന്നോട് ഇത്രയും ആരാധനയുള്ള അവർ സുരക്ഷിതരായിരിക്കട്ടെ എന്നും ഇപ്പോൾ അവർ മാസ്ക് ധരിക്കുമായിരിക്കുമെന്നുമാണ് സണ്ണി മറുപടി നൽകിയത്.

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സണ്ണി ലിയോണി ഇപ്പോൾ മൂന്നാറിലാണ്. ഇക്കഴിഞ്ഞ മാതൃദിനത്തിൽ താനും കുടുംബവും കേരളത്തിലെ ലോക്ഡൗണിൽ അകപ്പെട്ടുപോയെന്ന് നടി വെളിപ്പെടുത്തിയിരുന്നു. മൂന്നാറിലെ ഒരു ഹോട്ടലിൽ വച്ച് മാതൃദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും സണ്ണി പങ്കുവെച്ചിരുന്നു.

https://www.instagram.com/p/COuLxjeDT5L/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button