GeneralLatest NewsMollywoodNEWSSocial Media

ഹിമാലയൻ യാത്രയുടെ ഓർമ്മകൾ ; വീഡിയോയുമായി നടൻ ആന്റണി വർഗ്ഗീസ്

ഡിസംബറിൽ നടത്തിയ ഹിമാലയൻ യാത്രയുടെ വീഡിയോ പങ്കുവെച്ച് പെപ്പെ

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച നടനാണ് ആന്‍റണി വര്‍ഗ്ഗീസ്. ചിത്രത്തിലെ കഥാപാത്രമായ പെപ്പെ എന്ന പേരിലാണ് ആന്റണി ഇപ്പോഴും അറിയപ്പെടുന്നത്. നിരവധി ചിത്രങ്ങളിൽ ആന്റണി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ ഹിമാലയൻ യാത്രയുടെ ഓർമ്മകൾ കോർത്തുവെച്ച് ഒരുക്കിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. വാബി സാബി – എക്സ്പ്ലോറിംഗ് ഹിമാലയാസ് എന്ന പേരിലാണ് വീഡിയോ ഇറക്കിയിരിക്കുന്നത്. 6 സുഹൃത്തുക്കളും ഒരുമിച്ചുള്ള അതിസാഹസികമായ ഹിമാലയൻ യാത്രയുടെ ഓർമ്മകളും അവിടുത്തെ ജനങ്ങളുടെ ജീവിതരീതികളും മറ്റുമൊക്കെ പരിചയപ്പെടുത്തിയിരിക്കുകയാണ് ആന്റണി വീഡിയോയിൽ. ഒപ്പം മനോഹരമായ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ടോക്കിസം യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

നിരവധി സിനിമകളാണ് പെപ്പെയുടേതായി അണിയറയിൽ തയ്യാറെടുത്തിരിക്കുന്നത്. ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാൻ, ദേവ് ഫക്കീർ തുടങ്ങിയവയാണവ.

shortlink

Related Articles

Post Your Comments


Back to top button