GeneralLatest NewsMollywoodNEWSSocial Media

പെരുന്നാൾ കുടുംബത്തോടൊപ്പം ആഘോഷിച്ച് ദുൽഖർ ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പെരുന്നാൾ ദിനത്തിൽ ആരാധകർക്ക് ആശംസകളുമായി നടൻ ദുൽഖർ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷിടിച്ചുകൊണ്ടിരിക്കുന്നത്. ഭാര്യ അമാൽ സൂഫിയയ്ക്കും മകൾ മറിയത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ആശംസയ്‌ക്കൊപ്പം ദുൽഖർ പങ്കുവെച്ചത്.

എല്ലാവർക്കും ഈദ് മുബാറക് ആശംസിച്ച ദുൽഖർ എല്ലാവരും സുരക്ഷിതരായി വീടുകളിൽ തന്നെ ഇരിക്കൂ എന്നും തന്റെ പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നുണ്ട്. കുടുംബവും ആരോഗ്യവുമാണ് പ്രധാനം എന്നും താരം ഓർമ്മിപ്പിക്കുന്നു.

ഏറെ നാളുകൾക്ക് ശേഷമാണ് അമാലിനും മറിയത്തിനുമൊപ്പമുള്ള ഒരു ചിത്രം ദുൽഖർ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം മകളുടെ നാലാം ജന്മദിനവും ആഘോഷിച്ചിരുന്നു ദുൽഖർ- അമാൽ ദമ്പതികൾ.

https://www.instagram.com/p/COzk7AwpFtm/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button