GeneralLatest NewsMollywoodNEWS

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ; നന്ദുവിന്റെ വിയോഗത്തിൽ ദുഃഖം താങ്ങാനാവാതെ സീമ ജി. നായർ

കാന്‍സര്‍ അതിജീവനപോരാളി നന്ദു മഹാദേവ അന്തരിച്ചു

അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)യ്ക്ക് ആദരാഞ്ജലികളുമായി നടി സീമ ജി. നായർ. വേദനകൾ ഇല്ലാത്ത ലോകത്തേയ്ക്കു എന്റെ നന്ദുട്ടൻ പോയി എന്ന് സീമ കുറിക്കുന്നു.

സീമ ജി. നായരുട വാക്കുകൾ:

‘അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി. ഇന്ന് കറുത്ത ശനി… വേദനകൾ ഇല്ലാത്ത ലോകത്തേയ്ക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷേ…. പുകയരുത്.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു..

നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു…എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്’…സീമ കുറിച്ചു.

സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാൻസർ രോഗികൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്നാണ് നന്ദു ശ്രദ്ധേയനായത്. ആയിരക്കണക്കിന് അർബുദ ബാധിതർക്ക് പ്രതീക്ഷ പകരുന്ന അതിജീവനം – കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്.കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്

shortlink

Post Your Comments


Back to top button