CinemaGeneralLatest NewsMollywoodNEWSSocial MediaVideos

ശോഭനയുടെ അമ്മയായി ഷീലയെ പരിഗണിച്ചിരുന്നു ; ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലെ ഡിലീറ്റഡ് രംഗങ്ങൾ പുറത്തുവിട്ട് അനൂപ്

സത്യൻ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്

സുരേഷ്  ഗോപി, ശോഭന, ദുൽഖർ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ‘വരനെ ആവശ്യമുണ്ട്’. അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തന്റെ സിനിമയിലെ ഡിലീറ്റ് ചെയ്ത രംഗങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അനൂപ്.

സിനിമയിൽ ശോഭന അവതരിപ്പിച്ച നീന എന്ന കഥാപാത്രത്തിന്റെ അമ്മയായി നടി ഷീലയെ പരിഗണിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് അത് നടന്നില്ലെന്നും വീഡിയോ പങ്കുവച്ച് അനൂപ് കുറിച്ചു. ഷീല എന്നു തന്നെയായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്.

സത്യൻ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. 2020 ഫെബ്രുവരി ഏഴിനാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

സംവിധായകൻ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദര്‍ശൻ നായികയായി എത്തിയ ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി, ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്‍റണി എന്നിവരുംപ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button