BollywoodCinemaGeneralLatest NewsMovie GossipsNEWS

ശ്രീശാന്ത് ഇനി ബോളിവുഡിൽ: ‘പട്ടാ’യിൽ സിബിഐ ഓഫീസറായി താരം

ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറായ 'പട്ടാ'എന്ന ചിത്രത്തിലാണ് ശ്രീശാന്ത് മുഖ്യ വേഷത്തിൽ എത്തുന്നത്

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡ് സിനിമാലോകത്തേക്ക് അരങ്ങേറുന്നു. ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറായ ‘പട്ടാ’എന്ന ചിത്രത്തിലാണ് ശ്രീശാന്ത് മുഖ്യ വേഷത്തിൽ എത്തുന്നത്. ചിത്രത്തില്‍ ശ്രീശാന്ത് സിബിഐ ഓഫീസറിന്റെ വേഷമാണ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഒരു എക്‌സ്പിരിമെന്റല്‍ പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. കഥ ശ്രീശാന്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അഭിനയിച്ച് കാണിച്ച രീതി തനിക്ക് ഇഷ്ടപ്പെട്ടുവെന്നാണ് സംവിധായകന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. കഥാപാത്രത്തെ നല്ല രീതിയില്‍ സ്‌ക്രീനിലെത്തിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്നാണ് സംവിധായകന്റെ വിശ്വാസം.

സുരേഷ് പീറ്ററാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ശ്രീധറാണ് കോറിയോഗ്രഫര്‍. പ്രകാശ് കുട്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാനാണ് തീരുമാനം.

 

shortlink

Related Articles

Post Your Comments


Back to top button